ഐഎസ്എല്ലിലെ നവംബർ മാസത്തെ അവാർഡുകൾ തൂത്തുവാരി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

2023 നവംബറിലെ ഇന്ത്യൻ സൂപ്പർ ലീഗ് അവാർഡുകൾ തൂത്തുവാരി കേരള ബ്ലാസ്റ്റേഴ്‌സ്.ഇന്ത്യൻ സൂപ്പർ ലീഗ് എമേർജിംഗ് പ്ലെയർ ഓഫ് ദി മന്ത് , പ്ലെയർ ഓഫ് ദി മന്ത് , ഗോൾ ഓഫ് ദി മന്ത് എന്നി അവാർഡുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.നവംബറിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മൂന്ന് മത്സരങ്ങൾ കളിച്ചിരുന്നു. ഈ മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയും ടീം നേടി. ഈ കാലയളവിൽ ബ്ലാസ്റ്റേഴ്‌സ് ആറ് ഗോളുകൾ നേടുകയും നാല് ഗോൾ വഴങ്ങുകയും ചെയ്തു.

പ്ലെയർ ഓഫ് ദി മന്ത് അവാർഡ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ക്യാപ്റ്റൻ അഡ്രിയാൻ ലൂണ സ്വന്തമാക്കി.ഐഎസ്എൽ പത്താം സീസണിൽ തുടർച്ചയായ രണ്ടാം മാസമാണ് ലൂണ ഈ പുരസ്കാരം സ്വന്തമാക്കിയത്. മൊത്തം വോട്ട് ഷെയറിന്റെ 50% സംഭാവന ചെയ്യുന്നത് ആരാധകരുടെ വോട്ടുകളാണ്. ബാക്കി 50% വിദഗ്ധരുടെ വോട്ടുകളിൽ നിന്നാണ്. ഡിസംബർ 9 നും 11നും ഇടയിൽ ലഭിച്ച ആരാധകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ലൂണ അവാർഡ് നേടിയത്.

സഹതാരം ദിമിട്രിയോസ് ഡയമന്റകോസ്, ബെംഗളൂരു എഫ്‌സി താരം സുനിൽ ഛേത്രി, എഫ്‌സി ഗോവയുടെ ജയ് ഗുപ്ത എന്നിവരിൽ നിന്നുള്ള കടുത്ത മത്സരം 31കാരനായ ലൂണ മറികടന്നു. നവംബറിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്ന് അസിസ്റ്റുകളോടെ ലൂണ നടത്തിയ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് അർഹമായ അംഗീകാരം നേടിക്കൊടുത്തത്.12 അവസരങ്ങൾ സൃഷ്ടിച്ച ലൂണ എട്ട് ഫൗളുകൾ നേടി. ഇത് നവംബറിൽ ISL-ലെ ഏറ്റവും ഉയർന്ന നേട്ടമാണ്.

മിഡ്‌ഫീൽഡർ വിബിൻ മോഹനനെ 2023 നവംബറിലെ ഇന്ത്യൻ സൂപ്പർ ലീഗ് എമേർജിംഗ് പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുത്തു. എഫ്‌സി ഗോവയുടെ ജയ് ഗുപ്തയിൽ നിന്ന് കടുത്ത മത്സരം നേരിട്ടെങ്കിലും പുരസ്‌കാരം സ്വന്തമാക്കി.പത്താം സീസണിൽ ജീക്‌സൺ സിങ്ങിന്റെ അഭാവത്തിൽ വിബിൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. നവംബറിലുടനീളം കളിയുടെ ഓരോ മിനിറ്റിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി സ്ഥിരതയോടെ കളിച്ച താരം ടീമിലെ നിർണായക സാന്നിധ്യമായി മാറി. 18 വിജയകരമായ ലോംഗ് പാസുകൾ ഉൾപ്പെടെ 112 വിജയകരമായ പാസുകൾ നൽകിയ വിബിൻ അദ്ദേഹം ശ്രദ്ധേയമായ കൃത്യത പ്രകടിപ്പിക്കുകയും 84.9% വിജയശതമാനം നിലനിർത്തുകയും ചെയ്തു.നവംബറിൽ മറ്റേതൊരു കളിക്കാരനേക്കാളും 25 തവണ പൊസഷൻ നേടുകയും 13 ഡ്യുവലുകളിൽ വിജയിക്കുകയും ചെയ്ത മോഹനന്റെ പ്രതിരോധ കഴിവുകൾ പ്രകടമായിരുന്നു.

ദിമിട്രിയോസ് ഡയമന്റകോസ് തന്റെ ഫാൻസ് ഗോൾ ഓഫ് ദ വീക്ക് അവാർഡ് സ്വന്തമാക്കി. ചെന്നൈയിനെതിരെ സമനിലയായ മത്സരത്തിൽ നേടിയ ഗോളിനാണ് പുരസ്‍കാരം ലഭിച്ചത്.ചെന്നൈയിനെതിരെ രണ്ടാം പകുതി തുടങ്ങി 15 മിനിറ്റിനുള്ളിൽ ഡയമന്റകോസിന്റെ ലോംഗ് റേഞ്ച് ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. ഡാനിഷ് ഫാറൂഖിൽ നിന്ന് ഒരു പാസ് അദ്ദേഹം സമർത്ഥമായി സ്വീകരിച്ചു, അനായാസമായി മുന്നോട്ട് നീങ്ങി ഗോൾ കീപ്പർ ഡെബ്ജിത്തിന് ഒരു അവസരവും കൊടുക്കാതെ ശക്തമായ ഷോട്ട് തൊടുത്ത് വിടുകയും ഗോളാക്കി മാറ്റുകയും ചെയ്തു.

Rate this post