ആവേശം അലയടിച്ച പോരാട്ടം, ബ്രസീൽ പുറത്തായത് ലോകകപ്പ് വരെ മാറ്റി നടത്തേണ്ടി വരാൻ കാരണക്കാരായ ഇസ്രായേലിനെതിരെ

അർജന്റീനയുടെ നാട്ടിൽ വെച്ച് നടക്കുന്ന അണ്ടർ 20 ഫിഫ വേൾഡ് കപ്പ്‌ ടൂർണമെന്റിൽ അർജന്റീനക്ക് പിന്നാലെ പുറത്തായി ബ്രസീലും. ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി പ്രീക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച അർജന്റീന ആഫ്രിക്കൻ ടീമായ നൈജീരിയയോടാണ് സ്വന്തം കാണികൾക്ക് മുന്നിൽ പരാജയപ്പെട്ടു കൊണ്ട് വേൾഡ് കപ്പിൽ നിന്നും പുറത്തുപോകുന്നത്.

എന്നാൽ പ്രീക്വാർട്ടർ ഫൈനൽ മത്സരം നാല് ഗോളുകൾക്ക് വിജയിച്ച ബ്രസീൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരാജയം രുചിച്ചു. വേൾഡ് കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സെമിഫൈനൽ ലക്ഷ്യമാക്കി ഇസ്രായേലിനെ നേരിടാനിറങ്ങിയ ബ്രസീലിനെ തോൽപിച്ചുകൊണ്ട് ഇസ്രായേൽ വേൾഡ് കപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചു.

നിശ്ചിത സമയത്ത് സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടതോടെയാണ് വിജയഗോൾ വരുന്നത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ലീഡ് നേടി തുടങ്ങിയത് ബ്രസീലാണെങ്കിലും സമനില ഗോൾ നേടിയ ഇസ്രായേൽ തോൽക്കാൻ തയ്യാറല്ലായിരുന്നു. വീണ്ടും ഗോൾ നേടി ബ്രസീൽ ലീഡ് നേടിയപ്പോഴും അടിക്ക് മറുപടി കൊടുത്ത് ഇസ്രായേൽ സമനില ഗോൾ നേടി.

ഒടുവിൽ എക്സ്ട്രാ ടൈമിന്റെ 105-മിനിറ്റിൽ തുർജ്മാൻ നേടുന്ന വിജയഗോളിൽ 3-2 ന് ബ്രസീലിനെ തോൽപ്പിച്ചുകൊണ്ട് ഇസ്രായേൽ സെമിഫൈനലിൽ പ്രവേശിച്ചു. മറ്റൊരു മത്സരത്തിൽ കൊളംബിയയെ 1-3 ന് തോൽപിച്ച ഇറ്റലിയും സെമിഫൈനൽ പ്രവേശനം സ്വന്തമാക്കി. ജൂൺ 11-നാണ്‌ ഫിഫ വേൾഡ് കപ്പ്‌ ഫൈനൽ മത്സരം അരങ്ങേറുന്നത്.

Rate this post