❝ഫ്രാൻസിനെതിരെ ഫൈനലിൽ എങ്ങനെ കളിക്കണമെന്നുള്ളത് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്..❞ |Qatar 2022

ലയണൽ സ്കലോണിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിലേക്കാണ് അദ്ദേഹം പ്രവേശിക്കുന്നത്.ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടുകയാണ്. സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം എല്ലാ വെല്ലുവിളികളെയും അതിജീവിച്ച അർജന്റീനക്ക് മുന്നിലുള്ളത് ഇനി ഫ്രാൻസ് മാത്രമാണ്.

ലയണൽ സ്കലോണിയുടെ തന്ത്രങ്ങൾ ഈ വേൾഡ് കപ്പിൽ ഉടനീളം അർജന്റീനക്ക് വളരെയധികം ഗുണകരമായിട്ടുണ്ട്. ആദ്യം മത്സരത്തിൽ പരാജയപ്പെട്ടതിനു ശേഷം വ്യത്യസ്ത ഇലവനുകളെയാണ് പരിശീലകൻ കളത്തിലേക്ക് ഇറക്കിയിരുന്നത്.ഓരോ മത്സരത്തിലും ആവശ്യമായ മാറ്റങ്ങൾ അദ്ദേഹം വരുത്തുകയും ചെയ്തു.അതിന്റെ ഫലമായി കൊണ്ട് എല്ലാ മത്സരങ്ങളിലും വിജയിക്കാൻ അർജന്റീനക്ക് സാധിക്കുകയും ചെയ്തു.

ഫൈനൽ മത്സരത്തിനു മുന്നേ സംസാരിക്കുന്ന വേളയിൽ സ്കലോണി തന്റെ പ്ലാനുകളെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഫ്രാൻസിനെതിരെ എങ്ങനെ കളിക്കണം എന്നുള്ളത് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഫ്രാൻസിനെ വേദനിപ്പിക്കേണ്ടതുണ്ടെന്നും കൂടാതെ ബുദ്ധിമുട്ടുന്നത് പരമാവധി കുറയ്ക്കേണ്ടതുണ്ടെന്നും സ്കലോണി പറഞ്ഞിട്ടുണ്ട്.

‘ ഫ്രാൻസിനെതിരെ എങ്ങനെ കളിക്കണം എന്നുള്ളത് ഞാൻ ഇതിനോടകം തന്നെ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.പക്ഷേ ഞങ്ങൾക്ക് ഇനി ഒരു പരിശീലനം കൂടി ബാക്കിയുണ്ട്.ഞങ്ങളുടെ ഐഡിയ എന്നുള്ളത് അവരെ കഴിയാവുന്ന രൂപത്തിൽ വേദനിപ്പിക്കുക, അവർക്കെതിരെ ബുദ്ധിമുട്ടുന്നത് പരമാവധി കുറക്കുക എന്നുള്ളതാണ് ‘ ഇതാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.

5-3-2 എന്ന ഫോർമേഷനോ അതല്ലെങ്കിൽ 4-4-2 എന്ന ഫോർമേഷനോ ആണ് അർജന്റീന ഉപയോഗിക്കുക എന്നുള്ളത് വ്യക്തമാണ്. അഞ്ച് ഡിഫൻഡർമാരെ ഉപയോഗിക്കുകയാണെങ്കിൽ ലിസാൻഡ്രോ മാർട്ടിനസ് സ്റ്റാർട്ടിങ് ഇലവനിൽ ഇടം കണ്ടെത്തുകയും ഡി മരിയ്ക്ക് ഇടം നഷ്ടമാവുകയും ചെയ്യും.4-4-2 ആണെങ്കിൽ ഡി മരിയ മിഡ്ഫീൽഡിലേക്ക് വരികയും ലിസാൻഡ്രോ ആദ്യ ഇലവനിൽ നിന്ന് പുറത്താവുകയും ചെയ്യും.

Rate this post