ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ ഒന്നായിരുന്നു നെതർലൻഡ്‌സും അർജന്റീനയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം.പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് അര്ജന്റീന വിജയം നേടിയെടുത്തത്. നിശ്ചിത സമയത്ത് രണ്ടു ഗോളുകൾക്ക് അർജന്റീന മുന്നിലെത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ രണ്ടു ഗോൾ തിരിച്ചടിച്ച് ഹോളണ്ട് തിരിച്ചു വരികയും മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങുകയും ചെയ്തു.
മത്സരത്തിനു ശേഷം ലയണൽ മെസി നടത്തിയ പരാമർശങ്ങൾ വളരെയധികം ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഹോളണ്ടിന്റെ തിരിച്ചു വരവിനു കാരണമായ രണ്ടു ഗോളുകൾ നേടിയ വെഘോസ്റ്റിനെ മെസി വിഡ്ഢി എന്നു വിളിച്ചതിനു പുറമെ താരത്തിനെതിരെ വിമർശനം നടത്തുകയും ചെയ്‌തു. മൈതാനത്തു വെച്ച് മെസിയെ പ്രകോപിപ്പിച്ചതിനും ഹോളണ്ട് പരിശീലകൻ അർജന്റീന ടീമിനെതിരെ നടത്തിയ പരാമർശങ്ങളിലുമുള്ള ദേഷ്യം കൊണ്ടാണ് മെസി താരത്തിനോട് തന്റെ ദേഷ്യം പ്രകടിപ്പിച്ചത്. മത്സരത്തിൽ വെഗോർസ്റ്റ് ഇരട്ട ഗോളുകൾ നേടിയിരുന്നു.
പിച്ചിൽ തന്റെ എല്ലാം നൽകുന്ന ഒരാളാണ് മെസ്സിയെന്നും , അദ്ദേഹത്തോടൊപ്പമുള്ള തന്റെ നിമിഷങ്ങൾ മനോഹരമായിരുന്നെന്നും അർജന്റീന ക്യാപ്റ്റൻ തന്നെ അത്ഭുതപ്പെടുത്തിയെന്നും ഡച്ച് സ്‌ട്രൈക്കർ പറഞ്ഞു. മെസ്സിയോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നതെന്നും വെഗോസ്റ്റ് പറഞ്ഞു.”മത്സരത്തിന് ശേഷം മെസ്സിക്ക് ഷായ്ക്ക് ഹാൻഡ് നല്കാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ അദ്ദേഹം അതിനു തയ്യാറായില്ല , എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചില്ല.ഒരു മത്സരത്തിനിടയിൽ, എന്നെ സംബന്ധിച്ചിടത്തോളം, മൈതാനത്തുള്ള എല്ലാവരും ഒരുപോലെയാണ്, ഞാൻ മെസ്സിയെയാണോ [സാൻലിയൂർഫാസ്‌പോർ ഡിഫൻഡർ അബ്ദുൾസമെറ്റ്] ബുറാക്കിനെയാണോ കളിക്കുന്നത് എന്നത് പ്രശ്നമല്ല” വെഗോർസ്റ്റ് പറഞ്ഞു.
Best moment on the world cup. Wout Weghorst in the end. Still gives me Dennis Bergkamp vibes. #wk2022 pic.twitter.com/B4wR6Exmb2
— Bram🇳🇱 (@menschohnekatze) December 13, 2022
“എന്റെ ബഹുമാനം മത്സരത്തിനു ശേഷം മെസിയെ അറിയിക്കണമെന്നാണ് ഞാൻ കരുതിയത്. പക്ഷെ താരത്തിനത് ആവശ്യമില്ലായിരുന്നു. മെസിക്കിപ്പോഴും എന്നോട് ദേഷ്യം തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. മെസിക്കെന്റെ പേരറിയാമെന്നത് ഞാൻ വലിയൊരു അഭിനന്ദനമായി കരുതുന്നു. ഞാൻ ശരിയായ കാര്യം തന്നെയാണ് ചെയ്‌തതെന്ന് സമാധാനിക്കാം.” ഡച്ച് താരം പറഞ്ഞു.
Wout Weghorst🗣: “I wanted to show respect to Messi after the game, but he didn't want that. I think he was still angry with me. Well, I consider it a great compliment that he knows my name now. Then at least I did something right.”
— FCB Albiceleste (@FCBAlbiceleste) December 22, 2022
This guy is still running his big mouth.😭 pic.twitter.com/7vQT6XLEyD
ലോകകപ്പിൽ കളിച്ചതിന്റെ അനുഭവം തുറന്നുപറഞ്ഞ വെഘോസ്റ്റ്, തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും മികച്ച മൂന്നാഴ്ചയാണിതെന്ന് പറഞ്ഞു.”എന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും മികച്ച മൂന്നാഴ്ചയായിരുന്നു ലോകകപ്പ്.ഈ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. കുട്ടിക്കാലം മുതൽ ഞാൻ സ്വപ്നം കണ്ട ഒന്നായിരുന്നു അത്. വളരെ നല്ല അനുഭവമായിരുന്നു അത്”വെഗോർസ്റ്റ് പറഞ്ഞു.