‘ഇത് ഒരു ചരിത്ര നിമിഷമാണ്, കാരണം ഞങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിൽ ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല’:ഇവാൻ വുകോമാനോവിച്ച് |Kerala Blasters |ISL 2022-23

2022-23 ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ ഏക പക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്.കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഓരോന്നിലും ക്ലീൻ ഷീറ്റ് കാത്തുസൂക്ഷിച്ച ആറ് ഗെയിമുകളുടെ അപരാജിത റണ്ണിന്റെ പിൻബലത്തിലാണ് ഹൈദരാബാദ് മത്സരത്തിനിറങ്ങിയത്. എന്നാൽ, ആദ്യ പകുതിയിൽ ഡിമിട്രിയോസ് ഡയമന്റകോസിന്റെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് പോയിന്റ് സ്വന്തമാക്കി.മത്സരത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.

“കളിയാരംഭിക്കുന്നതിനു മുൻപുതന്നെ ഈ സീസണിലെ ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണ് ഹൈദരാബാദ് എഫ്‌സിയെന്ന് വസ്തുതകളിലൂടെ ഞങ്ങൾക്കറിയാമായിരുന്നു. ഇതൊരു കഠിനമായ മത്സരമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. കഴിഞ്ഞ ഫൈനലിലെ ഞങ്ങളുടെ അനുഭവം കണക്കിലെടുത്ത് ഞങ്ങൾ ഓർഗനൈസ്ഡും കരുത്തരും ആയിരിക്കണം എന്ന് ഞങ്ങൾക്കറിയാമായിരുന്നു.പോയിന്റുകൾ ശേഖരിക്കാൻ എല്ലാ വശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണമെന്ന് ഞങ്ങൾ മനസിലാക്കി. കാരണം പോയിന്റുകൾക്കു വേണ്ടി ഓരോ നിമിഷവും പോരാടേണ്ട നിമിഷത്തിലാണ് ഞങ്ങളിപ്പോൾ.” ഇവാൻ പറഞ്ഞു.

ഐഎസ്എൽ ചരിത്രത്തിലാദ്യമായി തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ വുകോമാനോവിച്ച് സന്തോഷം പ്രകടിപ്പിച്ചു.”ഞങ്ങൾ ഇപ്പോൾ ഐ‌എസ്‌എല്ലിൽ മൂന്നാം സ്ഥാനത്താണ്.കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് പോയിന്റുകൾ നഷ്‌ടമായ കൂടുതൽ ശ്രദ്ധ നൽകേണ്ട സീസണിലെ രണ്ടാം ഘട്ടത്തിലേക്ക് ഞങ്ങൾ കടക്കുകയാണ്. ഈ സമയം ഞങ്ങൾ ശ്രദ്ധ നൽകണം, കരുത്തരാകണം.തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ഒരു ടീമിനെപ്പോലെ കാണപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്ന” ഇവാൻ കൂട്ടിച്ചേർത്തു.

“സാധ്യമായ എല്ലാ കാര്യങ്ങളിലും ഞങ്ങൾ ശക്തരാകാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും തുടർച്ചയായി മൂന്ന് തോൽവികൾക്ക് ശേഷം, സമീപനം, മാനസികാവസ്ഥ, സ്വഭാവം എന്നിവയെക്കുറിച്ച് ഞങ്ങൾക്ക് ചില കാര്യങ്ങൾ മാറ്റേണ്ടതുണ്ട്, അത് തുടർച്ചയായി മൂന്ന് വിജയങ്ങളിൽ കലാശിച്ചു, ഇത് ഒരു ചരിത്ര നിമിഷമാണ്. കാരണം ഞങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിൽ ഇത് ഒരിക്കലും സംഭവിച്ചിട്ടില്” അദ്ദേഹം കൂട്ടിച്ചേർത്തു.

“അടുത്ത ഗെയിമിന് മുമ്പ് ഞങ്ങൾക്ക് ഇപ്പോൾ രണ്ടാഴ്ചയുണ്ട്. ഞങ്ങൾ വളരെ ശാന്തരായിരിക്കണം, ഞാൻ എപ്പോഴും ആവർത്തിക്കുന്നതുപോലെ ഞങ്ങൾ വളരെ വിനയാന്വിതരായിരിക്കണം.നമ്മൾ ആരാണെന്ന് അറിയുക, എങ്ങനെ പ്രവർത്തിക്കണം, അടുത്ത കാലയളവിനായി എങ്ങനെ തയ്യാറാകണ എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം ” ഇവാൻ പറഞ്ഞു.”ഈ വിജയം ഞങ്ങൾക്ക് വളരെയധികം സന്തോഷം നൽകുന്നു. ഇന്നിവിടെ ഞങ്ങളെ പിന്തുണക്കാനെത്തിയ ആരാധകർക്ക് പ്രേത്യേക നന്ദി. ഈ വിജയം കേരളത്തിലാകമാനമുള്ള എല്ലാ ആരാധകർക്കായും സമർപ്പിക്കുന്നു.” ഇവാൻ കൂട്ടിച്ചേർത്തു.

Rate this post