ലയണൽ മെസ്സി പരിശീലനം നടത്തിയത് ഒറ്റക്ക്, ആശങ്കപ്പെടേണ്ടതുണ്ടോ? |Lionel Messi

ഖത്തർ വേൾഡ് കപ്പിന് വേണ്ടി തയ്യാറെടുക്കുന്ന അർജന്റീനയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ആശങ്കകൾ നൽകുന്നത് പ്രധാനപ്പെട്ട താരങ്ങളുടെ പരിക്കുകൾ തന്നെയാണ്.ഒരുപാട് താരങ്ങൾക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ എല്ലാവരും സൗദി അറേബ്യക്ക് എതിരെയുള്ള ആദ്യ മത്സരത്തിനു വേണ്ടി സജ്ജരാവുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം ലയണൽ മെസ്സി കഴിഞ്ഞദിവസം ഒരു സെഷനിൽ പരിശീലനം നടത്തിയിരുന്നില്ല. മാത്രമല്ല അദ്ദേഹം ഇന്നലെ തനിച്ചാണ് പരിശീലനം നടത്തിയിട്ടുള്ളത്.ടീമിനോടൊപ്പം മെസ്സി ട്രെയിനിങ് നടത്തിയിരുന്നില്ല. ഇത് ആരാധകർക്കിടയിൽ വലിയ ആശങ്കക്ക് ഇടവരുത്തിയിരുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഇപ്പോൾ അർജന്റൈൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതായത് കഴിഞ്ഞ സന്നാഹ മത്സരത്തിൽ മുഴുവൻ സമയം കളിച്ചതിനാൽ മെസ്സിയുടെ മസിലുകൾ ഒരല്പം ഓവർലോഡ് ആണ്. അതുകൊണ്ടുതന്നെ ഓരോ മുൻകരുതൽ എന്ന രൂപേണയാണ് മെസ്സി ഇന്നലെ തനിച്ച് പരിശീലനം നടത്തിയിട്ടുള്ളത്.

മെസ്സിയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിന് മെസ്സി റെഡിയായി കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുടർച്ചയായി മത്സരങ്ങൾ കളിക്കുന്ന ഏതൊരാൾക്കും വരുന്ന പ്രശ്നമാണ് മസിൽ ഓവർലോഡഡ്.ലൗറ്ററോ മാർട്ടിനസ്,ക്രിസ്റ്റ്യൻ റൊമേറോ എന്നിവർക്ക് ഇതിന്റെ പ്രശ്നം രേഖപ്പെടുത്തിയിരുന്നു.

അർജന്റീനയുടെ ഏറ്റവും നിർണായകമായ താരം ലയണൽ മെസ്സിയാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല.അതുകൊണ്ടുതന്നെ പരമാവധി സൂക്ഷിച്ചാണ് അദ്ദേഹം ഇപ്പോൾ പരിശീലനങ്ങൾ നടത്തുന്നത്. ആദ്യ മത്സരത്തിന്റെ ആദ്യ ഇലവനിൽ മെസ്സി ഉണ്ടാവുന്നത് തന്നെയാണ് പ്രതീക്ഷകൾ.

Rate this post