നിങ്ങൾ എപ്പോഴും തയ്യാറായിരിക്കണം, കാരണം മെസ്സി എന്താണ് ചെയ്യാൻ പോകുന്നതെന്ന് മുൻകൂട്ടി കാണാൻ കഴിയില്ല : ലൗറ്ററോ
വരുന്ന ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയുടെ മുന്നേറ്റ നിരയിൽ വലിയ പ്രതീക്ഷകളാണ് ഇപ്പോൾ ആരാധകർ വെച്ചുപുലർത്തുന്നത്. ലയണൽ മെസ്സി തന്നെയാണ് മുന്നേറ്റ നിരയിലെ ഏറ്റവും വലിയ പ്രതീക്ഷ. എന്നാൽ അദ്ദേഹത്തിന് വളരെ വലിയ രൂപത്തിൽ പിന്തുണ നൽകുന്ന ലൗറ്ററോ മാർട്ടിനസിന്റെ മികവും അർജന്റീനക്ക് വലിയ പ്രതീക്ഷകളാണ്.
ഇരുവരുടെയും കൂട്ടുകെട്ട് ഒട്ടേറെ മത്സരങ്ങളിൽ അർജന്റീനക്ക് തുണയായിട്ടുണ്ട്. പ്രത്യേകിച്ച് മെസ്സിയുടെ നീക്കങ്ങളിൽ നിന്ന് ഗോൾ നേടാൻ പലപ്പോഴും ഇന്റർമിലാൻ സ്ട്രൈക്കർക്ക് സാധിച്ചിട്ടുണ്ട്.അത് വരുന്ന ഖത്തർ വേൾഡ് കപ്പിലും തുണയായിരിക്കും. ഇരുവരും തമ്മിലുള്ള പരസ്പര ധാരണയും ഒത്തിണക്കവും അർജന്റീന ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
ഇപ്പോഴിതാ മെസ്സിയുമായുള്ള കൂട്ടുകെട്ടിനെ പറ്റി ലൗറ്ററോ മാർട്ടിനസ് മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. അതായത് ഏതൊരു നിമിഷത്തിലും നാം തയ്യാറായിരിക്കണം എന്നും, എന്തെന്നാൽ മെസ്സി എന്താണ് ചെയ്യാൻ പോകുന്നത് എന്നുള്ളത് നമുക്ക് ഒരിക്കലും മുൻകൂട്ടി കാണാൻ കഴിയില്ല എന്നുമാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്.TYC SPORTS നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഒരു സ്ട്രൈക്കർ എന്ന നിലയിൽ നിങ്ങൾ എപ്പോഴും എന്തിനും തയ്യാറായിരിക്കണം. കാരണം മെസ്സി എന്താണ് ഇനി ചെയ്യാൻ പോകുന്നത് എന്നുള്ളത് നമുക്ക് പ്രവചിക്കാൻ കഴിയില്ല. പക്ഷേ പരിശീലനങ്ങളിലും മത്സരങ്ങളിലും ഞങ്ങൾ പൊതുവായ ചില അറിവുകൾ ഉണ്ടാക്കി എടുത്തിട്ടുണ്ട്.വളരെയധികം മത്സരങ്ങൾ ഒന്നും ഞങ്ങൾക്ക് ഒരുമിച്ച് കളിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ ചലനങ്ങളിൽ ഞാൻ വളരെയധികം ശ്രദ്ധ നൽകാറുണ്ട്. എന്തെന്നാൽ അദ്ദേഹം സ്പേസുകൾ കണ്ടെത്താറുണ്ട്, ഗോളവസരങ്ങൾ ഒരുക്കാറുമുണ്ട്, അതുകൊണ്ടുതന്നെ നാം വളരെ ശ്രദ്ധിക്കണം ‘ ലൗറ്ററോ മാർട്ടിനസ് പറഞ്ഞു.
🗣 Lautaro Martinez on @TyCSports :
— PSG Chief (@psg_chief) October 19, 2022
“If you play with Leo Messi you have to be prepared, because you never know what he intends or what he will do (laughs😂)”
🇦🇷💪🏿🐐 pic.twitter.com/DzEgS1Or7H
ഈ സീസണിൽ വളരെ മിന്നുന്ന പ്രകടനമാണ് ലയണൽ മെസ്സി ക്ലബ്ബിന് വേണ്ടി പുറത്തെടുക്കുന്നത്.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 20 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ മെസ്സിക്ക് കഴിഞ്ഞു.ലൗറ്ററോയും ഇപ്പോൾ മിന്നുന്ന പ്രകടനം തന്നെയാണ് പുറത്തെടുക്കാറുള്ളത്.