ഫ്രാൻസ്, ബ്രസീൽ ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളാണ് എന്ന് മെസ്സി പറഞ്ഞതിൽ പ്രതികരണവുമായി മാർട്ടിനെസ്സ്

ഖത്തർ വേൾഡ് കപ്പിന് ഇനി കഷ്ടിച്ച് ഒരു മാസം മാത്രമാണ് ബാക്കിനിൽക്കുന്നത്. ഇത്തവണത്തെ കനക കിരീടം ആര് ഉയർത്തും എന്നുള്ളതാണ് ആരാധകർ എല്ലാവരും ഏറെ ആകാംക്ഷയോടെ കൂടി ഉറ്റുനോക്കുന്ന കാര്യം.സമീപകാലത്ത് വളരെ മികച്ച രൂപത്തിൽ കളിക്കുന്ന അർജന്റീനക്ക് വലിയ പ്രതീക്ഷകൾ ഇത്തവണയുണ്ട് എന്നുള്ളതാണ്.

എന്നാൽ അർജന്റീനയുടെ നായകനായ ലയണൽ മെസ്സി വേൾഡ് കപ്പിലെ ഏറ്റവും വലിയ കിരീട ഫേവറേറ്റുകളായി തെരഞ്ഞെടുത്തത് മറ്റു രണ്ടു ടീമുകളെയാണ്. ഫ്രാൻസ്, ബ്രസീൽ എന്നിവർക്കാണ് ഇത്തവണ ഏറ്റവും കൂടുതൽ കിരീട സാധ്യത എന്നാണ് മെസ്സി പറഞ്ഞിരുന്നത്. ഈ രണ്ട് ടീമുകളും ഒരുപാട് കാലമായി മികച്ച താരങ്ങളോട് കൂടി കളിക്കുന്നു എന്നായിരുന്നു മെസ്സിയുടെ വിശദീകരണം.

ഇത് ശരിവെച്ചുകൊണ്ട് മെസ്സിയുടെ അർജന്റൈൻ സഹതാരമായ ലൗറ്റാറോ മാർട്ടിനസ് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.അതായത് മെസ്സി പറഞ്ഞതുപോലെ ഫ്രാൻസും ബ്രസീലും തന്നെയാണ് വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള ടീമുകൾ എന്നാണ് ലൗറ്ററോ പറഞ്ഞത്.TYC യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ബ്രസീലിനും ഫ്രാൻസിനുമാണ് ഏറ്റവും കൂടുതൽ കിരീട സാധ്യത ഞാൻ കൽപ്പിക്കുന്നത്.ലയണൽ മെസ്സിയും ഇതുതന്നെയാണ് പറഞ്ഞത്. കാരണം ഒരുപാട് കാലമായി വളരെ ഉയർന്ന റാങ്കോടു കൂടി കളിക്കുന്ന ടീമുകളാണ് ഈ രണ്ട് ടീമുകളും.മാത്രമല്ല ഈ രണ്ട് ടീമുകൾക്കും വളരെയധികം ക്വാളിറ്റിയുള്ള താരങ്ങളുമുണ്ട് ‘ ലൗറ്ററോ മാർട്ടിനസ് വിശദീകരിച്ചു.

ബ്രസീലിനും ഫ്രാൻസിനും ഇത്തവണ പലരും പ്രതീക്ഷകൾ കൽപ്പിക്കുന്നുണ്ട്.എന്നാൽ അതോടൊപ്പം തന്നെ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ് അർജന്റീനയും. ഇനി ഈ മൂന്ന് ടീമുകളുടെയും വേൾഡ് കപ്പിലെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുമോ എന്നുള്ളതാണ് കണ്ടറിയേണ്ടത്.

Rate this post