❝മെസ്സിക്ക് നഷ്ടമായ ട്രോഫിയാണെന്നത് ശരിയാണ്,പക്ഷേ രാജ്യത്തിന് കിരീടം നേടികൊടുക്കാനാണ് ഞങ്ങൾ ഇവിടെയെത്തിയത് ❞|Qatar 2022

നാളെ നടക്കുന്ന ഖത്തർ ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ലയണൽ മെസ്സിയുടെ അർജന്റീനയെ നേരിടും. ഇരു ടീമുകളും മൂന്നാം കിരീടം തേടിയാണ് നാളെ ഇറങ്ങുന്നത്. ഫൈനൽ പോരാട്ടത്തിൽ അർജന്റീന ഇതിഹാസത്തോട് കരുണ കാണിക്കില്ലെന്ന് ലയണൽ മെസ്സിയുടെ മുൻ ക്ലബ് സഹതാരം ഔസ്മാൻ ഡെംബെലെ മുന്നറിയിപ്പ് നൽകി.

2018 റഷ്യയിൽ നടന്ന രണ്ടാം റൗണ്ടിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 4-3 എന്ന സ്‌കോറിൽ ഫ്രാൻസ് വിജയം നേടിയിരുന്നു.നാല് വർഷം മുമ്പത്തെ ലോകകപ്പ് ജേതാക്കളേക്കാൾ മികച്ചവരാണ് ഇപ്പോഴത്തെ തലമുറയെയെന്നും ഒസ്മാൻ ഡെംബലെ അഭിപ്രായപ്പെട്ടു.“മികച്ച കരിയറിനൊപ്പം മെസ്സി ലോകകപ്പ് നേടിയാൽ അത് നന്നായിരിക്കും, പക്ഷേ ഞങ്ങൾക്കും അത് നേടണം,” ബാഴ്‌സലോണയിൽ നാല് വർഷം മെസ്സിക്കൊപ്പം കളിച്ച ഡെംബെലെ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. മെസ്സിക്ക് ഈ ട്രോഫിയുടെ അഭാവം ഉണ്ടെന്ന് അറിയാം പക്ഷെ ഞങ്ങളും ഞങ്ങളുടെ രാജ്യത്തിന്റെ അഭിമാനം ഉയർത്താൻ ആണ് ഇവിടെ എത്തിയത് അതിനായി പൊരുതുമെന്നും ഡെംബലെ പറഞ്ഞു.

35 വയസ്സുള്ള മെസ്സിക്ക് ഫുട്ബോളിലെ ഏറ്റവും വലിയ കിരീടക്ക് നേടാനുള്ള അവസാന അവസരമായാണ് ഫൈനലിനെ കാണുന്നത്.ലോകകപ്പിൽ ഇനി കളിക്കില്ലെന്ന് അദ്ദേഹം ഇതിനകം പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. ലോകകപ്പിൽ മെസ്സി അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി അർജന്റീനയെ ഫൈനലിലേക്ക് നയിച്ചു, കൂടാതെ രാജ്യത്തിന്റെ 36 വർഷത്തെ ലോക കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമമിടുന്നതിൽ നിന്ന് അദ്ദേഹം ഒരു വിജയം അകലെയാണ്.മെസ്സിയെപ്പോലെ തന്റെ ടീമും ട്രോഫിക്ക് അർഹരാണെന്ന് ഡെംബെലെ വിശ്വസിക്കുന്നു.

“ഞങ്ങൾ ഫ്രാൻസാണ്, ഞങ്ങളുടെ രാജ്യത്തിന് വേണ്ടി, ടീമിന് വേണ്ടി, ഇവിടെയെത്താൻ ചെയ്തതെല്ലാം പൂർത്തിയാക്കാൻ ഞങ്ങൾ പോരാടുകയാണ്.ഇത് അദ്ദേഹത്തിന് നഷ്ടമായ ട്രോഫിയാണെന്നത് ശരിയാണ്,പക്ഷേ ഞങളുടെ രാജ്യത്തിന് കിരീടം നേടികൊടുക്കാനാണ് ഞങ്ങൾ ഇവിടെയെത്തിയത് ഫ്രാൻസ് അതിൽ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഡെംബെലെ പറഞ്ഞു.“അർജന്റീനയെ തോൽപ്പിക്കുക എളുപ്പമല്ല. അവർ ശരിക്കും നല്ല ടീമാണ്, 2018-ൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ച ടീമാണ്, എന്നാൽ ടൂർണമെന്റിലെ മുഴുവൻ പ്രസന്നതയോടെ ഞങ്ങൾ ഈ മത്സരത്തെ സമീപിക്കും “ബാഴ്സ താരം പറഞ്ഞു.

Rate this post
ArgentinaFIFA world cupLionel MessiQatar2022