ഖത്തർ ലോകകപ്പിലെ ഏറ്റവും ചൂടു പിടിച്ച മത്സരങ്ങളിൽ ഒന്നായിരുന്നു അർജന്റീനയും നെതർലാൻഡ്സും തമ്മിലുള്ള പോരാട്ടം. അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ മത്സരത്തിൽ എൺപതാം മിനുട്ടിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച് ഹോളണ്ട് തിരിച്ചു വരികയും അതിനു ശേഷം ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ അർജന്റീന വിജയം നേടുകയുമായിരുന്നു.
ഹോളണ്ടിനെതിരെ നടന്ന മത്സരത്തിൽ അർജന്റീന താരം മോളിന നേടിയ ഗോൾ ആരാധകർ മറക്കാൻ സാധ്യതയില്ല. ഗോളിനെക്കാൾ ആ ഗോൾ നൽകാൻ മെസി നൽകിയ അസിസ്റ്റാണ് ഏവരെയും വിസ്മയിപ്പിച്ചത്. അസാധ്യമായ ഒരു ആംഗിളിൽ നിന്നും അതുപോലെയൊരു പാസ് നൽകാൻ ലയണൽ മെസിക്ക് മാത്രമേ കഴിയൂവെന്നുറപ്പാണ്.
ആ മത്സരത്തിന് ശേഷം എല്ലാവരും ചർച്ച ചെയ്തത് ആ പാസ് നൽകാൻ മെസി എങ്ങിനെയാണ് മോളിനയെ കണ്ടെത്താനായിരുന്നു. ലോകകപ്പ് കഴിഞ്ഞ് മാസം രണ്ടു പിന്നിട്ടിട്ടും ആ പാസിനെക്കുറിച്ചുള്ള ചർച്ചകൾ തീർന്നിട്ടില്ല. കഴിഞ്ഞ ദിവസം ടൈക് സ്പോർട്ടിനോട് സംസാരിക്കുമ്പോൾ മോളിന അതേക്കുറിച്ച് ചോദ്യം നേരിടുകയുണ്ടായി.
Messi's pass is more beautiful than Molina's goal 😍 pic.twitter.com/88APsIBFYd
— عبدالعزيز ☔️ (@moan983828751) February 25, 2023
അവിശ്വനീയ പാസായിരുന്നു അത്. എന്നെ എങ്ങിനെയാണ് കണ്ടതെന്ന് മെസിയോട് ഞാൻ ചോദിച്ചിട്ടില്ല. അതേസമയം എന്റെ സഹോദരങ്ങളും സുഹൃത്തുക്കളും എനിക്ക് ചുറ്റുമുള്ള എല്ലാവരും എന്നോട് ചോദിക്കാറുണ്ട് മെസി എന്നെ കണ്ടതെങ്ങിനെയാണെന്ന്, എനിക്കും അതറിയില്ലെന്നതാണ് സത്യം.” മോളിന പറഞ്ഞു.
🗣 “How did Messi see you and give you this pass?”
— PSG Chief (@psg_chief) March 1, 2023
🗣Nahuel Molina to @TyCSports :
“Unbelievable pass, Infact, I haven’t asked Leo yet. My brothers, my friends, and everyone around always ask me how Leo saw me and I’m actually like them, I don’t know.”
🐐 pic.twitter.com/ZHDssDKHeu
ആ ഗോളിലൂടെ അർജന്റീന മുന്നിലെത്തിയ മത്സരത്തിൽ പെനാൽറ്റിയിലൂടെ മെസി ഒരു ഗോൾ കൂടി നേടിയതിനു ശേഷമാണ് ഹോളണ്ട് മത്സരത്തിലേക്ക് തിരിച്ചു വരുന്നത്. എന്നാൽ എക്സ്ട്രാ ടൈമും കഴിഞ്ഞ് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ കൈകൾ അർജന്റീനയെ സെമിയിലെത്തിച്ചു.