ഇന്ത്യ ഒരു ഫുട്ബോൾ ശക്തിയായി ഉയർന്നുവരുകയാണെന്ന് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് തറപ്പിച്ചുപറഞ്ഞു. എന്നാൽ ഏഷ്യയിലെ ആദ്യ പത്തിൽ ഇടംപിടിക്കാൻ രാജ്യം ഏകദേശം നാല് വർഷം കൂടി എടുക്കുമെന്ന് പറഞ്ഞു. ഇന്ത്യ തങ്ങളുടെ അഞ്ചാമത്തെ എഎഫ്സി ഏഷ്യൻ കപ്പ് കാമ്പെയ്നിനായി തയ്യാറെടുക്കുമ്പോൾ സ്റ്റിമാക് ടീം കൈവരിച്ച പുരോഗതിയെക്കുറിച്ച് സംസാരിച്ചു.
ഏഷ്യൻ ഫുട്ബാളിലെ ടോപ്പ്-10 റാങ്കിംഗ് നേടുന്നതിന് കൂടുതൽ സമയം വേണമെന്നും അദ്ദേഹം പറഞ്ഞു.2019-ൽ സ്റ്റിമാക് ചുമതലയേറ്റതിനുശേഷം, ഇന്ത്യൻ ടീം കാര്യമായ പുരോഗതി കൈവരിച്ചു, മൂന്ന് പതിറ്റാണ്ടിനിടെ ഫിഫ റാങ്കിംഗിൽ ആദ്യ 100-ൽ പ്രവേശിച്ച് നിലവിൽ 102-ാം സ്ഥാനത്താണ്.ഹോങ്കോങ്ങ്, അഫ്ഗാനിസ്ഥാൻ, കംബോഡിയ എന്നിവയ്ക്കെതിരെ ഉജ്ജ്വല വിജയങ്ങളോടെ ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയെങ്കിലും ഖത്തറിൽ നടക്കാനിരിക്കുന്ന ടൂർണമെന്റ് ഒരു വെല്ലുവിളി തന്നെയാണ്.
𝗜𝘁 𝗱𝗼𝗲𝘀𝗻'𝘁 𝗴𝗲𝘁 𝗯𝗶𝗴𝗴𝗲𝗿 𝘁𝗵𝗮𝗻 𝘁𝗵𝗶𝘀 🔥
— Indian Football Team (@IndianFootball) January 4, 2024
India's Asian Dream 💙
🇮🇳🆚🇭🇲🇺🇿🇸🇾
Catch the #BlueTigers 🐯 LIVE in action at the #AsianCup2023 🏆 only on @sports18 and @JioCinema 📺#IndianFootball ⚽ pic.twitter.com/Tx9b16ghvO
പ്രത്യേകിച്ച് ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാൻ, സിറിയ തുടങ്ങിയ ശക്തരായ എതിരാളികൾക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കുമ്പോൾ. പരിമിതമായ തയ്യാറെടുപ്പ് സമയം ഒരു തടസ്സമായി ചൂണ്ടിക്കാട്ടി സ്റ്റിമാക് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.”തയ്യാറെടുപ്പിനായി വളരെ കുറച്ച് സമയമുള്ളതിനാൽ, മികച്ച കാര്യങ്ങൾ പ്രതീക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ എന്റെ ഏറ്റവും വലിയ ആശങ്ക ഞങ്ങളുടെ ചില പ്രധാന കളിക്കാർക്കുള്ള പരിക്കാണ്. എന്തായാലും, ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകുകയും എതിരാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും, ”സ്റ്റിമാക് പറഞ്ഞു.
Igor Stimac says #IndianFootball is “definitely out of its slumber” but the outspoken coach warned against big expectations at the Asian Cup starting on Friday in Qatar#AsianCup2023
— Sportstar (@sportstarweb) January 8, 2024
Read: https://t.co/FUAh7uJtNu pic.twitter.com/SPytlqrIpd
ഇതിഹാസ താരം സുനിൽ ഛേത്രി ഒരിക്കൽ കൂടി ടീമിനെ നയിക്കും. 39-ാം വയസ്സിൽ, തന്റെ കരിയറിന്റെ സായാഹ്നത്തോട് അടുക്കുമ്പോൾ, വിരമിക്കൽ തീരുമാനിക്കാൻ ഛേത്രിയുടെമേൽ സമ്മർദ്ദമില്ലെന്ന് സ്റ്റിമാക് ഉറപ്പുനൽകി. ഒരു റോൾ മോഡൽ എന്ന നിലയിൽ ഛേത്രിയുടെ പങ്ക് സ്റ്റിമാക് പരാമർശിക്കുകയും ചെയ്തു.ഫുട്ബോൾ കളിക്കാരാകാൻ സ്വപ്നം കാണുന്ന നിരവധി ഇന്ത്യൻ കുട്ടികൾക്ക് അദ്ദേഹം ഒരു മാതൃകയാണെന്നും പരിശീലകൻ പറഞ്ഞു.