❛അദ്ദേഹത്തിന് വേണ്ടി മെക്സിക്കോക്കെതിരെ ജയിച്ചേ മതിയാവൂ❜ |Qatar 2022

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന അർജന്റൈൻ ഇതിഹാസം ഡിയഗോ മറഡോണ നമ്മോട് വിട പറഞ്ഞിട്ട് രണ്ട് വർഷങ്ങൾ പൂർത്തിയായി കഴിഞ്ഞു. 2020 നവംബർ 25ആം തീയതിയായിരുന്നു മറഡോണ അന്തരിച്ചത്. ലോക ഫുട്ബോളിനെ തന്നെ വളരെയധികം ദുഃഖത്തിലാഴ്ത്തിയ ഒരു ദിവസമായിരുന്നു അത്.

രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ അർജന്റീന തൊട്ടടുത്ത ദിവസം വേൾഡ് കപ്പിലെ രണ്ടാം മത്സരം കളിക്കുകയാണ്.മെക്സിക്കോക്കെതിരെയാണ് ഈ വേൾഡ് കപ്പിലെ രണ്ടാം മത്സരം അർജന്റീന കളിക്കുന്നത്. ഈ മത്സരത്തിൽ വിജയിക്കുക എന്നുള്ളത് അർജന്റീനക്ക് അനിവാര്യമായ കാര്യമാണ്.

ഈ മത്സരത്തിന് മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയും സൂപ്പർ താരമായ ലൗറ്ററോ മാർട്ടിനസുമാണ് പങ്കെടുത്തിരുന്നത്. രണ്ടുപേരും മറഡോണയുടെ സ്മരണകൾ പുതുക്കിയിട്ടുണ്ട്. മാത്രമല്ല മറഡോണക്ക് വേണ്ടി വിജയിക്കാനാവുമെന്നുള്ള പ്രതീക്ഷയും രണ്ടുപേരും പങ്കുവെച്ചിട്ടുണ്ട്.

‘ ഡിയഗോ മറഡോണയുടെ ഡെത്ത് ആനിവേഴ്സറിയാണ് ഇന്ന്. ഫുട്ബോൾ ലോകത്തെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖമുള്ള ഒരു ദിനമാണിത്. അദ്ദേഹം ഞങ്ങളെ സ്വർഗത്തിൽ നിന്നും നോക്കിക്കാണുന്നുണ്ട്.അദ്ദേഹത്തിന് അവിടെ സന്തോഷം നൽകാൻ നാളെ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ദേഹം ഭൂലോകത്ത് ഇല്ല എന്നുള്ളത് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാണ് ‘ ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

‘ ഞങ്ങളെ സംബന്ധിച്ചിടത്തോളം മറഡോണ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്. ഏറ്റവും മികച്ച രൂപത്തിൽ ഞങ്ങൾ അദ്ദേഹത്തെ ഓർക്കും. എല്ലാവരെയും സംബന്ധിച്ചിടത്തോളം ഇതൊരു ദുഃഖമുള്ള ദിവസമാണ്. പക്ഷേ നാളെ അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ‘ ലൗറ്ററോ പറഞ്ഞു.

മെക്സിക്കോക്കെതിരയുള്ള മത്സരത്തിൽ വിജയിച്ചു കൊണ്ട് മറഡോണയെ സന്തോഷിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷകളായി കൊണ്ട് സ്കലോണിയും ലൗറ്ററോയും പങ്കുവെച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടതിനാൽ അർജന്റീന സംബന്ധിച്ചിടത്തോളം ഈ മത്സരത്തിൽ വിജയം നിർബന്ധവുമാണ്

Rate this post