ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ലയണൽ മെസ്സിയും സംഘവും ചരിത്രത്തിന്റെ ഭാഗമായത്. ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ മറികടന്നുകൊണ്ട് അർജന്റീന ലോക ചാമ്പ്യന്മാരാവുകയായിരുന്നു. ലയണൽ മെസ്സിയാവട്ടെ തന്റെ കരിയറിൽ എത്തിപ്പിടുക്കാൻ കഴിയാവുന്നതെല്ലാം എത്തിപ്പിടിക്കുകയും ചെയ്തു.
വേൾഡ് കപ്പ് കിരീടനേട്ടത്തിനുശേഷം അർജന്റീന ആരാധകർ നടത്തിയ സെലിബ്രേഷൻ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. വളരെയധികം വികാരഭരിതമായി കൊണ്ടായിരുന്നു ഓരോ താരങ്ങളും അത് ആഘോഷിച്ചിരുന്നത്. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പൊട്ടിക്കരയുന്ന വീഡിയോകളൊക്കെ സാമൂഹിക മാധ്യമങ്ങളിൽ വലിയ രൂപത്തിൽ വൈറലായിരുന്നു.
അതിനോടൊപ്പം തന്നെ ലയണൽ മെസ്സി തന്റെ അമ്മയെ ഹഗ് ചെയ്യുന്നു എന്ന രൂപത്തിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ലയണൽ മെസ്സിയുടെ അമ്മയോട് സാദൃശ്യം തോന്നുന്ന ഒരു വ്യക്തി മാത്രമായിരുന്നു യഥാർത്ഥത്തിൽ അത്.അത് ആരായിരുന്നു എന്നുള്ളതിന്റെ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തേക്ക് വന്നു തുടങ്ങിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിലെ പാചകക്കാരിയായ അന്റോണിയ ഫാരിയാസായിരുന്നു അത്. ലയണൽ മെസ്സി തന്റെ പാചകക്കാരിക്കൊപ്പം മുഴുവൻ സന്തോഷവും പങ്കിടുന്ന അസുലഭമായ ഒരു മുഹൂർത്തമായിരുന്നു അത്.
En este momento muchos pensamos que era la mama de Messi que se venia a fundir en un abrazo, pero no, en realidad es aún más importante…
— El Gourmet (@elgourmet) December 19, 2022
Es la encargada de cocinar las milanesas napolitanas a toda la selección Argentina.
🇦🇷🏆👩🍳Antonia Farías, campeona y cocinera.#Quatar2022 pic.twitter.com/ipyE5auKAh
അർജന്റീന ദേശീയ ടീമിനോടൊപ്പം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒപ്പമുള്ള വ്യക്തിയാണ് അന്റോണിയ. ബ്രസീലിൽ വെച്ച് നടന്ന കോപ്പ അമേരിക്കയിലും വെമ്പ്ളിയിൽ വെച്ച് നടന്ന ഫൈനലിസിമയിലുമൊക്കെ ഇവർ ടീമിനൊപ്പം ഉണ്ടായിരുന്നു. ഇപ്പോൾ വേൾഡ് കപ്പിന്റെ ഭാഗമാവാനും അവർക്ക് സാധിക്കുകയായിരുന്നു. ഏതായാലും ലയണൽ മെസ്സി ഇവരെ തന്റെ അമ്മയെപ്പോലെയാണ് പരിഗണിച്ചിരുന്നത് എന്നുള്ളത് ആ വീഡിയോകളിൽ നിന്നും വളരെ വ്യക്തമാണ്.
ഏതായാലും അർജന്റീന ദേശീയ ടീമിന്റെ പരേഡ് കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. അനിയന്ത്രിതമായ ജനക്കൂട്ടങ്ങൾ കാരണവും അപകടങ്ങൾ കാരണവും പരേഡ് പൂർത്തിയാക്കാനാവാതെ അർജന്റീന താരങ്ങൾ മടങ്ങുകയായിരുന്നു.