‘ഇത് എന്റെ തീരുമാനമല്ല,കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് ആഗ്രഹിച്ചത്’ : ആരാധകരോട് വിടപറഞ്ഞ് വിക്ടർ മോംഗിൽ
കേരളാ ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞിരിക്കുകയാണ് സ്പാനിഷ് സെന്റര് ബാക്കായ വിക്ടർ മോംഗിൽ. അഞ്ചു താരങ്ങൾ വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ല എന്ന ഔദ്യോഗിക അറിയിപ്പ് വരികയും ചെയ്തു.വിദേശതാരങ്ങളായ വിക്ടർ മോംഗിൽ, അപ്പോസ്തോലോസ് ജിയാന്നു, ഇവാൻ കാലിയൂഷ്നി, ഇന്ത്യൻ താരങ്ങളായ ഹർമൻജ്യോത് ഖബ്ര, മുഹീത് ഖാൻ എന്നിവരാണ് ക്ലബ് വിട്ടത്.
സ്പാനിഷ് സെന്റർ ബാക്കായ മോംഗിലും ഓസ്ട്രേലിയൻ സ്ട്രൈക്കർ ജിയാന്നുവും യുക്രൈൻ മിഡ്ഫീൽഡറായ കാലിയൂഷ്നിയും കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. ഔദ്യോഗിക പ്രസ്താവന എത്തിയതിന് പിന്നാലെ ആരാധകർക്ക് വിടവാങ്ങൽ കുറിപ്പുമായി എത്തിയിരിക്കുകാണ് വിക്ടർ മോംഗിൽ.”ഞാൻ ഒരിക്കലും വരാൻ ആഗ്രഹിക്കാത്ത ദിവസമാണ് ഇന്ന്. ഈ അത്ഭുതകരമായ നഗരത്തോടും എല്ലാറ്റിനുമുപരിയായി, ഈ അത്ഭുതകരമായ ആരാധകരോടും വിട പറയാൻ സമയമായി. ബോർഡ് തീരുമാനിച്ചു, 2023/2024 സീസണിൽ ഞാൻ ടീമിന്റെ ഭാഗമാകില്ല”വിക്ടർ മോംഗിൽ പറഞ്ഞു.
‘ഇത് എന്റെ സ്വന്തം തീരുമാനം അല്ല, കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് ഞൻ ആഗ്രഹിച്ചത്.ഇന്ത്യയിൽ ചിലവഴിച്ച മൂന്നു വർഷവും മനോഹരമായിരുന്നു. ബ്ലാസ്റ്റേഴ്സിനൊയപ്പം ചിലവഴിച്ച ഒരു സീസണിന് നന്ദി പറയാനാണ് ഈ കുറിപ്പ്. എല്ലാവര്ക്കും നന്ദി ,ഈ കുടുംബത്തിലെ അംഗമാവാൻ സാധിച്ചതിലും നന്ദി.ജീവിതത്തിൽ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻ ആയിരിക്കും”വിക്ടർ മോംഗിൽ കൂട്ടിച്ചേർത്തു.
Thanks to my colleagues, the staff and especially my family and yellow tide, I didn't want this 💛🫶🏻👋🏻 @KeralaBlasters pic.twitter.com/mnBArYECYP
— Victor Mongil Adeva (@Victor4Mongil) May 31, 2023
ഒഡിഷ എഫ്സിയിൽ നിന്നാണ് മോംഗിൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലേക്കെത്തിയത്. ക്ലബിന്റെ ആദ്യ ചോയിസ് സെന്റർ ബാക്കായിരുന്നില്ല മോംഗിൽ. എന്നാൽ മാർക്കോ ലെസ്കോവിച്ച് പരുക്കേറ്റ് പുറത്തിരുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയെ നയിച്ചത് മോംഗിലായിരുന്നു. ആത്മാർഥത നിറഞ്ഞ പ്രകടനം കൊണ്ട് അതിവേഗം ഫാൻ ഫേവറിറ്റായി മാറാനും മോംഗിലിന് കഴിഞ്ഞു. ആകെ 21 മത്സരങ്ങളിലാണ് മോംഗിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിഞ്ഞത്.