അണ്ടർ 20 വേൾഡ് കപ്പിൽ നിന്നും അർജന്റീന പുറത്ത് : ടുണീഷ്യക്കെതിരെയുള്ള തകർപ്പൻ ജയത്തോടെ ബ്രസീൽ ക്വാർട്ടറിൽ

അണ്ടർ 20 വേൾഡ് കപ്പിൽ നിന്നും ആതിഥേയരായ അര്ജന്റീന പുറത്ത്. ഇന്നലെ നടന്ന പ്രീ ക്വാർട്ടറിൽ ആഫ്രിക്കൻ കരുത്തരായ നൈജീരിയയാണ് അര്ജന്റീനയെ പരാജയപെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് നൈജീരിയ നേടിയത്.ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ച അർജന്റീനക്ക് ഈ മത്സരത്തിൽ താളം തെറ്റുകയായിരുന്നു.

വിജയം ഉറപ്പിച്ചായിരുന്നു അര്ജന്റീന മത്സരത്തിൽ ഇറങ്ങിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. മത്സരത്തിന്റെ 61ആം മിനിട്ടിൽ ഇബ്രാഹിം മുഹമ്മദാണ് നൈജീരിയക്ക് വേണ്ടി ലീഡ് നേടിയത്. പിന്നീട് 91ആം മിനിറ്റിൽ ഹാലിറു സർക്കി ഗോൾ നേടിയതോടെ നൈജീരിയ വിജയം ഉറപ്പിക്കുകയായിരുന്നു.

മറ്റൊരു പ്രീ ക്വാർട്ടറിൽ തകർപ്പൻ ജയ സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീൽ. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ട്യുണീഷ്യയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്.ആന്ദ്രേ സാന്റോസിന്റെ ഇരട്ട ഗോളുകൾ ആണ് ബ്രസീലിന് ഈ ഒരു തകർപ്പൻ വിജയം നൽകിയിട്ടുള്ളത്.മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ ലിയനാർഡോ ആയിരുന്നു ബ്രസീലിന് ലീഡ് നേടിക്കൊടുത്തത്.31 മിനിട്ടിൽ സൂപ്പർതാരം ആൻഡ്രേ സാന്റോസ് വല കുലുക്കി. പിന്നീട് 91ആം മിനിട്ടിൽ മാർട്ടിൻസും 100ആം മിനുട്ടിൽ സാന്റോസും ഗോൾ നേടിയതോടുകൂടി ടുണീഷ്യയുടെ പതനം പൂർണമാവുകയായിരുന്നു.113ആം മിനുട്ടിൽ ഗോർബലാണ് ടുണീഷ്യയുടെ ആശ്വാസഗോൾ നേടിയത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇസ്രായേലാണ് ബ്രസീലിന്റെ എതിരാളികൾ.ഉസ്ബക്കിസ്ഥാനെ ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ടാണ് ഇസ്രായേൽ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

മറ്റു പ്രീ ക്വാർട്ടർ മത്സരങ്ങൾ കൊളംബിയ സ്ലോവാക്യയെ പരാജയപ്പെടിത്തി ക്വാർട്ടറിൽ ഇടം നേടി. ഒന്നിനെതിരെ അഞ്ചു ഗോളിന്റെ വിജയമാണ് കൊളംബിയ നേടിയത്. മറ്റൊരു മത്സരത്തിൽ യൂറോപ്യൻ കരുത്തന്മാർ തമ്മിലുള്ള പോരാട്ടത്തിയോ ഇറ്റലി ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.

Rate this post