‘ഇത് എന്റെ തീരുമാനമല്ല,കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് ആഗ്രഹിച്ചത്’ : ആരാധകരോട് വിടപറഞ്ഞ് വിക്ടർ മോം​ഗിൽ

കേരളാ ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞിരിക്കുകയാണ് സ്പാനിഷ് സെന്റര് ബാക്കായ വിക്ടർ മോം​ഗിൽ. അഞ്ചു താരങ്ങൾ വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ല എന്ന ഔദ്യോഗിക അറിയിപ്പ് വരികയും ചെയ്തു.വിദേശതാരങ്ങളായ വിക്ടർ മോം​ഗിൽ, അപ്പോസ്തോലോസ് ജിയാന്നു, ഇവാൻ കാലിയൂഷ്നി, ഇന്ത്യൻ താരങ്ങളായ ഹർമൻജ്യോത് ഖബ്ര, മുഹീത് ഖാൻ എന്നിവരാണ് ക്ലബ് വിട്ടത്.

സ്പാനിഷ് സെന്റർ ബാക്കായ മോം​ഗിലും ​ഓസ്ട്രേലിയൻ സ്ട്രൈക്കർ ജിയാന്നുവും യുക്രൈൻ മിഡ്ഫീൽഡറായ കാലിയൂഷ്നിയും കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാ​ഗമാകുന്നത്. ഔദ്യോഗിക പ്രസ്താവന എത്തിയതിന് പിന്നാലെ ആരാധകർക്ക് വിടവാങ്ങൽ കുറിപ്പുമായി എത്തിയിരിക്കുകാണ്‌ വിക്ടർ മോം​ഗിൽ.”ഞാൻ ഒരിക്കലും വരാൻ ആഗ്രഹിക്കാത്ത ദിവസമാണ് ഇന്ന്. ഈ അത്ഭുതകരമായ നഗരത്തോടും എല്ലാറ്റിനുമുപരിയായി, ഈ അത്ഭുതകരമായ ആരാധകരോടും വിട പറയാൻ സമയമായി. ബോർഡ് തീരുമാനിച്ചു, 2023/2024 സീസണിൽ ഞാൻ ടീമിന്റെ ഭാഗമാകില്ല”വിക്ടർ മോംഗിൽ പറഞ്ഞു.

‘ഇത് എന്റെ സ്വന്തം തീരുമാനം അല്ല, കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് ഞൻ ആഗ്രഹിച്ചത്.ഇന്ത്യയിൽ ചിലവഴിച്ച മൂന്നു വർഷവും മനോഹരമായിരുന്നു. ബ്ലാസ്റ്റേഴ്സിനൊയപ്പം ചിലവഴിച്ച ഒരു സീസണിന് നന്ദി പറയാനാണ് ഈ കുറിപ്പ്. എല്ലാവര്ക്കും നന്ദി ,ഈ കുടുംബത്തിലെ അംഗമാവാൻ സാധിച്ചതിലും നന്ദി.ജീവിതത്തിൽ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻ ആയിരിക്കും”വിക്ടർ മോം​ഗിൽ കൂട്ടിച്ചേർത്തു.

ഒഡിഷ എഫ്സിയിൽ നിന്നാണ് മോം​ഗിൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലേക്കെത്തിയത്. ക്ലബിന്റെ ആദ്യ ചോയിസ് സെന്റർ ബാക്കായിരുന്നില്ല മോം​ഗിൽ. എന്നാൽ മാർക്കോ ലെസ്കോവിച്ച് പരുക്കേറ്റ് പുറത്തിരുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയെ നയിച്ചത് മോം​ഗിലായിരുന്നു. ആത്മാർഥത നിറഞ്ഞ പ്രകടനം കൊണ്ട് അതിവേ​ഗം ഫാൻ ഫേവറിറ്റായി മാറാനും മോം​ഗിലിന് കഴിഞ്ഞു. ആകെ 21 മത്സരങ്ങളിലാണ് മോം​ഗിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിഞ്ഞത്.

Rate this post