ഇത് അനീതിയാണ് : ഇന്റർ മിലാനെതിരെയുള്ള തോൽവിയിൽ റഫറിക്കെതിരെ പ്രകോപിതനായി സാവി

ഇന്നലെ സാൻസിറോയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ഇന്റർ മിലാനോട് ഒരു ഗോളിന് ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. മത്സരത്തിലെ റഫറിയിംഗ് അനീതിയിൽ താൻ പ്രകോപിതനാണെന്ന് ബാഴ്‌സലോണ കോച്ച് സാവി ഹെർണാണ്ടസ് പറഞ്ഞു.

ബാഴ്‌സ ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്താണ്, ലീഡർമാരായ ബയേൺ മ്യൂണിക്കിന് ആറ് പോയിന്റ് പിന്നിലാണ്.രണ്ട് പ്രധാന ഹാൻഡ്‌ബോൾ തീരുമാനങ്ങൾ ബാഴ്‌സലോണയ്ക്ക് തിരിച്ചടിയായെന്നും സാവി പറഞ്ഞു.ആദ്യ പകുതിയുടെ അവസാന സമയത്ത് പെനാൽറ്റി ഏരിയയുടെ അരികിൽ നിന്ന് തുർക്കിഷ് മിഡ്ഫീൽഡർ ഹകൻ കാൽഹാനോഗ്ലു കളിയിലെ ഏക ഗോൾ നേടി. മത്സരത്തിൽ ഉടനീളം പൊസഷനിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും ഗോൾ മാത്രം ബാഴ്സക്ക് നേടാൻ സാധിച്ചില്ല.

രണ്ടാം പകുതിയുടെ മധ്യത്തിൽ പെഡ്രി സമനില പിടിച്ചെന്ന് കരുതിയെങ്കിലും ബിൽഡ്-അപ്പിൽ അൻസു ഫാത്തിയുടെ ഹാൻഡ്‌ബോൾ VAR കണ്ടതിന് ശേഷം ഗോൾ അനുവദിച്ചില്ല. അവസാന നിമിഷം അർഹിച്ച പെനാൽട്ടി ലഭിക്കാത്തതും ബാഴ്സക്ക് തിരിച്ചടിയായി. ഫാറ്റിക്ക് സമാനമായ രീതിയിൽ പന്തിൽ തൊട്ടിട്ടും ഡെൻസൽ ഡംഫ്രീസിന്റെ ഹാൻഡ് ബോൾ അല്ലെന്ന് റഫറി വിധിച്ചു.അതോടെ ബാഴ്‌സയ്ക്ക് സ്റ്റോപ്പേജ് ടൈം പെനാൽറ്റി നിഷേധിക്കപ്പെട്ടു.

“ഞാൻ പ്രകോപിതനാണോ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ … ഈ വാക്ക് പ്രകോപനമാണ്, കാരണം അർത്ഥമില്ലാത്തതാണ്, ഇത് ഒരു അനീതിയാണ്,” സേവി മാധ്യമപ്രവർത്തകരോട് പറഞ്ഞു.”ഇത് ഒരു അനീതിയാണെന്ന് ഞാൻ കരുതുന്നു, എനിക്ക് അത് മറയ്ക്കാൻ കഴിയില്ല.”തോൽവികൾക്ക് ശേഷം മാനേജർമാർ ചെയ്യേണ്ടത് പോലെ റഫറിമാർ തങ്ങളുടെ തീരുമാനങ്ങൾ മത്സരങ്ങൾക്ക് ശേഷം മാധ്യമപ്രവർത്തകരോട് വിശദീകരിക്കണമെന്ന് സാവി അഭിപ്രായപ്പെട്ടു. ബാഴ്‌സലോണയാണ് കളിയിൽ ആധിപത്യം സ്ഥാപിച്ചതെന്നും നിരവധി അവസരങ്ങൾ ടീം സൃഷ്‌ടിച്ചുവെന്നും സാവി അഭിപ്രായപ്പെട്ടു.

“റഫറി സ്വയം വിശദീകരിക്കണമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഇവിടെ വന്ന് വിശദീകരിക്കണം, പക്ഷേ വീട്ടിലേക്ക് പോയിരിക്കുന്നു,അവർ സംസാരിക്കണമെന്ന് ഞാൻ കരുതുന്നു. ഞങ്ങളെപ്പോലെ അവരുടെ തീരുമാനങ്ങളെ ക്കുറിച്ച് വിശദീകരിക്കുകയും വേണം.ഇത് അടിസ്ഥാനപരമാണെന്ന് ഞാൻ കരുതുന്നു” സാവി പറഞ്ഞു.

ബാഴ്‌സലോണയ്ക്ക് തുടർച്ചയായ രണ്ടാം ഗ്രൂപ്പ്-സ്റ്റേജ് എക്‌സിറ്റ് ഒഴിവാക്കണമെങ്കിൽ ക്യാമ്പ് നൗവിൽ ഇന്ററിനെതിരായ റിട്ടേൺ മത്സരത്തിൽ ഒരു വിജയം അനിവാര്യമാണ്.മത്സരത്തിൽ തോൽവി വഴങ്ങിയതോടെ അടുത്ത മൂന്നു മത്സരങ്ങളിലും വിജയം നേടുകയെന്നത് ബാഴ്‌സലോണയെ സംബന്ധിച്ച് നിർബന്ധമാണ്. വരാനിരിക്കുന്ന മൂന്നു മത്സരങ്ങളിൽ വിക്ടോറിയ പ്ലെസനെതിരെയുള്ളതൊഴികെയുള്ള കളിയെല്ലാം സ്വന്തം മൈതാനത്താണ് നടക്കുന്നതെന്നത് മാത്രമാണ് ബാഴ്‌സലോണക്ക് ആശ്വാസം നൽകുന്ന കാര്യം.

Rate this post