” ആശാൻ പറഞ്ഞാൽ ഇടം വലം നോക്കാതെ ഞങ്ങൾ ചെയ്തിരിക്കും ,നേരിട്ട് വന്ന് നന്ദി പറഞ്ഞ് വുകൈമനോവിച്ച്”

ഫുട്ബോൾ പ്രേമികളുടെ എല്ലാ ആകാംക്ഷകൾക്കും അവസാനം കുറിച്ച് ഇന്ന് ഐഎസ്എൽ എട്ടാം സീസണിന്റെ കലാശപ്പോരിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ നേരിടുകയാണ്. ഈ രണ്ട് ടീമുകൾ കൊമ്പുകോർക്കുന്നതോടെ ​ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിന്റെ നിറം മഞ്ഞയാകുമെന്ന് ഉറപ്പാണ്. ആദ്യ കിരീടം നേടാനായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്.അതിനാൽ തന്നെ പോരാട്ടം തീപാറുമെന്നത് തീർച്ച.

അതേസമയം മത്സരം ആരംഭിക്കും മുൻപ് തന്നെ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചിന് ആരാധകർ നൽകിയ സ്വീകരണമാണ്. ഫൈനൽ മത്സരത്തിൽ കേരള ടീമിന് എല്ലാവിധ സ്വീകരണവും നൽകാൻ കാണികൾ എല്ലാം സ്റ്റേഡിയത്തിലേക്ക് എത്തണമെന്നുള്ള കോച്ച് ആവശ്യം എല്ലാ അർഥത്തിലും സാക്ഷാത്കരിക്കുന്ന വിധത്തിലാണ് ആരാധകർ എല്ലാം തന്നെ ഗോവയിലെ ഫറ്റോര്‍ഡയിലേക്ക് ഒഴുകി എത്തിയത്.

ഫൈനലിന് മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ട വീഡിയോയിൽ കോച്ച് ഇവാന്‍ വുകോമനോവിച്ച് മഞ്ഞപ്പട ആരാധകരോട് എല്ലാം തങ്ങൾക്ക് സപ്പോർട്ടുമായി എത്താനാണ് ആവശ്യം ഉന്നയിച്ചത്.കേറിവാടാ മക്കളെ എന്നുള്ള കോച്ച് വാക്കുകൾ എല്ലാം തന്നെ അക്ഷരം പ്രതി മലയാളികൾ അടക്കം ഏറ്റെടുത്തുപോൾ സ്റ്റേഡിയത്തിൽ മഞ്ഞപ്പടയുടെ സർവ്വ അധിപത്യം തന്നെയാണ് കാണാൻ സാധിച്ചത്. സ്റ്റേഡിയത്തിലേക്ക് എത്തിയ കോച്ചിന് ആരാധകർ എല്ലാം ചേർന്ന് നൽകിയത് കയ്യടികളോടെയുള്ള സ്വീകരണം.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിൽ കലാശ പോരാട്ടത്തിൽ ഹൈദരാബാദിനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി സൂപ്പർ താരവും ടീം ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.പരുക്കേറ്റതോടെ കളിക്കുമോയെന്ന് സംശയച്ചിരുന്ന ലൂണ ടീമിൽ ഇടം പിടിച്ചത് ആരാധകർക്ക് ആവേശമായി.ഒപ്പം സൂപ്പർതാരം ജീക്സൻ സിങ് ആദ്യ ഇലവനിൽ തിരിച്ചെത്തി.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം :പ്രഭ്‌സുഖന്‍ ഗില്‍(ഗോളി), സന്ദീപ് സിംഗ്, ആര്‍വി ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജോത് ഖബ്ര, പ്യൂട്ടിയ, അഡ്രിയാന്‍ ലൂണ, ജീക്‌സണ്‍ സിംഗ്, രാഹുല്‍ കെ പി, പെരേര ഡയസ്, ആല്‍വാരോ വാസ്‌ക്വസ്.

Rate this post
Kerala Blasters