2023 കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായിരുന്നു .ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) 2022-23 സീസണിൽ തുടർച്ചയായി രണ്ടാം തവണ പ്ലേ ഓഫിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ പാതി വഴിയിൽ നിൽക്കുമ്പോൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.ഇവാൻ വുകോമാനോവിച്ചിന്റെ ടീം കഴിഞ്ഞ വര്ഷം വലിയ പുരോഗതിയാണ് കൈവരിച്ചത്.
ഐഎസ്എൽ 2023-24 ലെ 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാമതാണ്ബ്ലാസ്റ്റേഴ്‌സ്.2023 അവസാനിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ തിരഞ്ഞെടുത്ത് ഇവാൻ വുകോമനോവിച്ചും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും. ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നു പറഞ്ഞ ഇവാൻ കൊച്ചിയിൽ നേടിയ വിജയങ്ങളും ഒഡിഷ എഫ്‌സിക്കെതിരെ അവസാന നിമിഷത്തിൽ നേടിയ ഗോളുമാണ് മികച്ച നിമിഷങ്ങളായി തിരഞ്ഞെടുത്തത്.
“ബെംഗളൂരു എഫ്‌സിക്കെതിരെ നേടിയ വിജയവുമെല്ലാം വളരെ നല്ല നിമിഷങ്ങളാണ്. മുംബൈ സിറ്റി എഫ്‌സിക്കെതിരെയുള്ള കഴിഞ്ഞ മത്സരം, ഞാൻ സസ്പെൻഷനിൽ നിന്ന് തിരിച്ചെത്തിയ മത്സരം, എല്ലാ മത്സരങ്ങളിലും ധാരാളം നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു, പ്രത്യേകിച്ച് ഞങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ” ഇവാൻ പറഞ്ഞു.ഘാനയുടെ ഫോർവേഡ് ക്വാമെ പെപ്ര മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒരു ഗോളും അസിസ്റ്റും പ്രിയപ്പെട്ട നിമിഷമായി തെരഞ്ഞെടുത്തു.“മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഗോൾ നേടി ഞാൻ നൃത്തം ചെയ്തു. ടീമിനെയും, സ്റ്റേഡിയത്തിനെയും ആവേശത്തിലാക്കിയ ആ നിമിഷം, അതെനിക്ക് ഏറ്റവും മികച്ച നിമിഷമാണ്” ഘാന താരം പറഞ്ഞു.
ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് 2023-ൽ ഒരു കുഞ്ഞിന്റെ അച്ഛനായിരുന്നു. തന്റെ കരിയറിലെ നേട്ടങ്ങൾക്കും മുകളിലായി അദ്ദേഹം വിലകൊടുക്കുന്നതും അതിനാണ്.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ തന്റെ സമനില ഗോൾ 2023ൽ ഒരിക്കലും മറക്കാനാവാത്ത നിമിഷമാണെന്ന് മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖ് പറഞ്ഞു.എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഓർക്കുന്ന ഏറ്റവും നല്ല നിമിഷമായിരിക്കും അതെന്നും പറഞ്ഞു.
.@KeralaBlasters end the year on a high, sitting atop the #ISL 2023-24 table! 💪#KeralaBlasters head coach @ivanvuko19 and players reflect on their best moments from 2️⃣0️⃣2️⃣3️⃣!#ISL10 #LetsFootball #ISLonJioCinema #ISLonSports18 #IvanVukomanovichttps://t.co/9gzIL59bOY
— Indian Super League (@IndSuperLeague) January 5, 2024
ബ്ലാസ്റ്റേഴ്‌സിനായുള്ള തന്റെ ആദ്യ മത്സരമായിരുന്നു 2023 ലെ ഹൈലൈറ്റ് എന്ന് പ്രബീർ ദാസ് പറഞ്ഞു.പ്രതിരോധതാരമായ പ്രീതം കോട്ടാൽ വ്യക്തിപരമായ ഒന്നാണ് തിരഞ്ഞെടുത്തത്. പതിമൂന്നു വർഷത്തെ പ്രണയത്തിനു ശേഷം കാമുകിയെ വിവാഹം കഴിക്കാൻ സാധിച്ചതാണ് താരം പ്രിയപ്പെട്ടതായി കരുതിയത്.മോണ്ടിനെഗ്രിൻ ഡിഫൻഡർ മിലോസ് ഡ്രിൻസിച്ച് തന്റെ ആദ്യ ഐഎസ്എൽ ഗോൾ ഈ വർഷത്തെ തന്റെ നിമിഷമായി ചൂണ്ടിക്കാണിക്കുന്നു.