അവസാന മൂന്ന് മത്സരങ്ങളിൽ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഐഎസ്എൽ പോയിന്റ് പട്ടികയിൽ എഫ്സി ഗോവയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്.നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിൻെറ എതിരാളികൾ.
ഇന്നത്തെ മത്സരം മത്സരം കടുപ്പമേറിയതായിരിക്കുമെന്ന് ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.“ചെന്നൈയിൻ എഫ്സിക്കെതിരായ ഞങ്ങളുടെ ഗെയിമുകൾ എല്ലായ്പ്പോഴും കഠിനവും സതേൺ ഡെർബിയുയുടെ എല്ലാ ചേരുവകളും ചേർന്നതായിരിക്കും. ഞങ്ങളുടെ ടീമിന്റെ സ്ഥാനമോ എതിരാളികളുടെ സ്ഥാനമോ ഇപ്പോൾ പ്രശ്നമല്ല. എതിരാളികൾ എപ്പോഴും എന്തെങ്കിലും അധികമായി കാണിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഹോമിലെ എല്ലാ കളിയും കഠിനമാണ്” ബ്ലാസ്റ്റർ ഹെഡ് കോച്ച് പറഞ്ഞു.
Training hard, playing harder! 🔥#KBFC #KeralaBlasters pic.twitter.com/w1Er7ey1S1
— Kerala Blasters FC (@KeralaBlasters) November 28, 2023
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സമനിലയും തോൽവിയും നേരിട്ട ചെന്നൈയിൻ വിജയിക്കാനായിട്ടാണ് കൊച്ചിയിൽ എത്തിയത്.“മുൻനിര ടീമുകളിൽ ഇടം പിടിക്കുന്നത് നല്ലതായി തോന്നുന്നു. രണ്ടര വർഷം മുമ്പ് ഞങ്ങളുടെ വരവ് മുതൽ ഇതായിരുന്നു ലക്ഷ്യം.ഒന്നാം സ്ഥാനങ്ങൾ ലക്ഷ്യമിട്ട് ശക്തമായ ഒരു ടീമിനെ കെട്ടിപ്പടുക്കുക എന്നതായിരുന്നു. പരിക്കുകൾ പോലുള്ള വെല്ലുവിളികൾക്കിടയിലും നല്ല തുടക്കം ലഭിച്ചു” സെർബിയൻ പറഞ്ഞു.
📹 The Coach along with Milos preview tomorrow's showdown against Chennaiyin FC in the pre-match press conference! 🎤
— Kerala Blasters FC (@KeralaBlasters) November 28, 2023
➡️ https://t.co/AAxQCiQday #KBFCCFC #KBFC #KeralaBlasters
“കഴിഞ്ഞ രണ്ടര വർഷത്തെ എന്റെ അനുഭവത്തിൽ, ഈ ലീഗിൽ എന്തും സാധ്യമാണ്. ഐഎസ്എല്ലിന്റെ പ്രവചനാതീതത അതിന്റെ ഭംഗി കൂട്ടുന്നു – ഏതൊരു ടീമിനും മറ്റേതൊരു ടീമിനെയും തോൽപ്പിക്കാൻ കഴിയും.നല്ല തുടക്കം നിലനിർത്തുന്നതിലും സീസണിലെ വെല്ലുവിളികളുമായി പൊരുത്തപ്പെടുന്നതിലുമാണ് ഞങ്ങളുടെ ശ്രദ്ധ” അദ്ദേഹം കൂട്ടിച്ചേർത്തു.