ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പാതിയിൽ തുടർച്ചയായ പരാജയങ്ങൾ വഴങ്ങിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐഎസ്എല്ലിൽ എഫ് സി ഗോവക്കെതിരായ ഹോം മത്സരം ഒഴികെ മറ്റൊരു മത്സരവും ഈ വർഷം വിജയിച്ചിട്ടില്ല, വിജയിച്ചിട്ടില്ല എന്ന് മാത്രമല്ല എല്ലാ മത്സരങ്ങളിലും പരാജയമാണ് ബ്ലാസ്റ്റേഴ്സ് നേരിട്ടത്. പോയിന്റ് ടേബിളിൽ തങ്ങളെക്കാൾ താഴെ നിൽക്കുന്ന ടീമുകളോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ കൊച്ചിയിലെ സ്റ്റേഡിയത്തിൽ വച്ച് മോഹൻ ബഗാനെതീരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പൊരുതിയെങ്കിലും മൂന്നിനെതിരെ നാല് ഗോളുകൾക്ക് ശക്തരായ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനേ വീഴ്ത്തി. തുടർതോൽവികളിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ നിരാശ പ്രകടിപ്പിച്ചിരുന്നു.
🥇💣 Ivan Vukomanovic is likely to step down after the end of this season. He has received multiple offers from European top division clubs. KBFC are in talks with two current ISL coaches. @IFTnewsmedia #KBFC pic.twitter.com/l34ig86O53
— KBFC XTRA (@kbfcxtra) March 14, 2024
നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സീസൺ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പരിശീലകനായ ഇവാൻ വുകമനോവിച് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും പടിയിറങ്ങിയേക്കാനുള്ള സാധ്യതകളാണ് കാണുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിനേ പരിശീലിപ്പിച്ച ഇവാൻ ആശാന് ടീമിനെ ഷീൽഡ് ട്രോഫിയിലേക്കോ ഐഎസ്എൽ കിരീടത്തിലേക്കോ നയിക്കാൻ കഴിഞ്ഞിട്ടില്ല. അരങ്ങേറിയ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനേ ഫൈനൽ വരെ എത്തിച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് കിരീടം നഷ്ടമായത്.
Ivan Vukomanovic is likely to step down after the end of this season. He has received multiple offers from European top division teams. KBFC are in talks with two current ISL coaches. #IFTNM #Exclusive #KBFC pic.twitter.com/LOPIjb6eMF
— Indian Football Transfer News Media (@IFTnewsmedia) March 14, 2024
നിലവിൽ യൂറോപ്പിലെ ടോപ്പ് ഡിവിഷൻ ക്ലബ്ബുകളിൽ നിന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഓഫറുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്, മാത്രമല്ല രണ്ട് ഐഎസ്എൽ ടീമുകളുടെ പരിശീലകന്മാരുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരികയാണ്. മൂന്ന് സീസണുകൾക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഇവാൻ ആശാൻ ടീമിൽ നിന്നും പടിയിറങ്ങിയെക്കുമെന്നാണ് റിപ്പോർട്ടുകൾ. .