ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒൻപതാം സീസൺ ആരംഭിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും വലിയ കിരീടത്തിനായി പോരാടാൻ കേരള ബ്ലാസ്റ്റേഴ്സും ഒരുങ്ങുകയാണ്.കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സും അടുത്ത സീസണയുള്ള ഒരുക്കത്തിലാണ്.
മൂന്നു വിദേശ താരങ്ങളെ ടീമിലെത്തിക്കുകയും നിരവധി പ്രമുഖ താരങ്ങളുമായി കരാർ പുതുക്കിയും ടീം ശക്തിപ്പെടുകയും ചെയ്തു.പുതിയ സീസണായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച് ഇന്ന് കേരളത്തിൽ എത്തും. കേരള ബ്ലാസ്റ്റേഴ്സ് ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്ന പരിശീലകനാണ് ഇവാന് വുകുമനോവിച്ച്. കേരള ബ്ലാസ്റ്റേഴ്സ് ഈ സെർബിയൻ പരിശീലകനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.
ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്സുമായി 2025 വരെ കരാർ നീട്ടിയ ഇവാൻ വുകോമാനോവിച്ച് കൂടുതൽ അർപ്പണബോധത്തോടെ അതേ ദിശയിൽ മുന്നോട്ട് പോവാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെത്തുന്നത്.കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ഇവാൻ എത്തുന്നതോടെ ആരംഭിക്കും.റിസേർവ്സ് താരങ്ങളും ഇന്ത്യൻ താരങ്ങളും ഉടൻ കൊച്ചിയിൽ എത്തി പരിശീലന ക്യാമ്പിൽ ചേരും.
KICK OFFS…. start 20th August in UAE!! — Blue vs Yellow battle at a stadium near you. 💙v💛 🇦🇪#h16sports #keralablasters #preseason #kerala #dubai #uae #india #kochi #dbba #AlNasr #hatta #friendlymatch #match #football #almaktoumstadium #footballstadium #footballmatch pic.twitter.com/jLd93mpT81
— H16 sports (@H16Sports) July 31, 2022
ഇവാൻ എത്തുന്നതോടെ വിദേശ താരങ്ങളും എത്തും. കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ പ്രീസീസൺ തുടങ്ങിയിരുന്നു. അത് കേരളത്തിന് വലിയ ഗുണം ആവുകയും ചെയ്തിരുന്നു. ഓഗസ്റ്റ് രണ്ടാം വാരത്തോടെ ബ്ലാസ്റ്റേഴ്സ് യു എ ഇയിലേക്ക് പ്രീസീസണായി പോകും. ഇവാൻ എത്തുന്നതോടെ ബ്ലാസ്റ്റേഴ്സും ക്യാമ്പും ആരാധകരും കൂടുതൽ സജീവമാവുകയും ചെയ്യും. കഴിഞ്ഞ സീസൺ നഷ്ടപെട്ട കിരീടം ഇത്തവണ നേടിയെടുക്കും എന്ന വാശിയിലാണ് പരിശീലകനും ബ്ലാസ്റ്റേഴ്സും.