‘കഴിഞ്ഞ രണ്ട് ദിവസമായി അഡ്രിയാൻ ലൂണ പനിബാധിതനായിരുന്നു,അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം ലീഗിലെ എല്ലാ കളിക്കാർക്കും മാതൃകയാണ്’ : ഇവാൻ വുകോമാനോവിച്ച് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയകുതിപ്പിന് സമനില പൂട്ടിട്ടിരിക്കുകയാണ് ചെന്നൈയിൻ എഫ്സി. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോളുകൾ വീതമാണ് നേടിയത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഡയമാന്റകോസും ചെന്നൈയിന്റെ ജോര്‍ദാന്‍ മുറെയും ഇരട്ട ഗോളുകള്‍ നേടി. ഒരു ഘട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പിറകിലായിരുന്നു.

പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സമനില നേടുകയായിരുന്നു. സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. മത്സരത്തിന് ശേഷം സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിക് ഇരട്ട ഗോൾ നേടിയ ദിമിയുടെ പ്രകടനത്തെ പ്രശംസിച്ചു.ഡിമിയുടെ അസാധാരണമായ സ്‌ട്രൈക്കിംഗ് കഴിവുകളെയും പ്രൊഫഷണൽ പെരുമാറ്റത്തെയും വുകോമാനോവിച്ച് പ്രശംസിച്ചു.

” ദിമി ഒരു അസാധാരണ സ്‌ട്രൈക്കറാണെന്ന് തെളിയിച്ചിട്ടുണ്ട്.ഒരുപക്ഷേ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറുകളിൽ ഒരാളാണ് ദിമി.ഒരു ഫുട്ബാൾ താരമെന്ന നിലയിൽ അദ്ദേഹത്തിനുള്ള ഗുണങ്ങൾ കേരളാ ബ്ലാസ്‌റ്റേഴ്‌സിലെ മറ്റേതു താരത്തിനും മാതൃകയാണ്. ദിമിത്രിയോസിന് ഇടം നൽകരുത്, ഇടം ലഭിച്ചാൽ ദിമിത്രിയോസ് സ്കോർ ചെയ്യുമെന്ന് ടീമിൽ പറയാറുണ്ട്. കളിക്കളത്തിനകത്തും പുറത്തും അദ്ദേഹത്തിന്റെ നിലവാരം, പരിശീലനത്തിലെ അർപ്പണബോധം, പ്രൊഫഷണൽ പെരുമാറ്റം എന്നിവ കേരള ബ്ലാസ്റ്റേഴ്സിൽ എല്ലാവർക്കും ഉയർന്ന നിലവാരം നൽകി.ഒരു സ്‌ട്രൈക്കറുടെ ക്ലാസിക് മാനസികാവസ്ഥ പ്രകടമാക്കിക്കൊണ്ട് ദിമി ഗോളുകൾക്കായി ആഗ്രഹിക്കുന്നുണ്ട്”ദിമിത്രിയോസിനെക്കുറിച്ച് ഇവാൻ പറഞ്ഞു.

ലൂണയുടെ പ്രതിരോധശേഷിയെയും നിശ്ചയദാർഢ്യത്തെയും മാനസികാവസ്ഥയെയും ഇവാൻ പ്രശംസിച്ചു.”ലൂണക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പനി മൂലം ബുദ്ധിമുട്ടുകയാണ്, പരിശീലന സെക്ഷനുകൾ അദ്ദേഹത്തിന് നഷ്ടമായി. അദ്ദേഹത്തിന്റ മാനസികാവസ്ഥ മികച്ചതാണ്. അവസാനം വരെ പോരാടാൻ അദ്ദേഹം ആഗ്രഹിക്കുന്നു.അദ്ദേഹത്തിന്റെ പ്രതിരോധവും നിശ്ചയദാർഢ്യവും ലീഗിലെ എല്ലാ കളിക്കാർക്കും മാതൃകയാണ്. ഒരു പരിശീലകനെന്ന നിലയിൽ, അത്തരം വ്യക്തികൾ ടീമിൽ ഉള്ളത് മനോവീര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു” ലൂണയെക്കുറിച്ച് ഇവാൻ പറഞ്ഞു.

Rate this post