കലിംഗ സൂപ്പർ കപ്പിലെ ടീമിന്റെ നിരാശാജനകമായ പ്രകടനം നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസൺ 10 ലെ കേരള ബ്ലാസ്റ്ററിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച്.സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് നേരിട്ട് രണ്ടു തോൽവികൾ ഒരു തരത്തിലും ടീമിനെ ആശങ്കപ്പെടുത്തുന്നില്ല എന്നും സെർബിയൻ പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനമാണ് ഈ സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.12 മത്സരങ്ങളിൽ എട്ടിലും വിജയം നേടാൻ കഴിഞ്ഞിരുന്നു. ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് സീസണിന്റെ പകുതി ഫിനിഷ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ കലിംഗ സൂപ്പർ കപ്പിൽ വലിയ പ്രതീക്ഷകൾ ആരാധകർ ഉണ്ടായിരുന്നു.സൂപ്പർ കപ്പിൽ മത്സരിക്കാൻ ബ്ലാസ്റ്റേഴ്സിന് നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടിവന്നു. അര ഡസനോളം പ്രധാന കളിക്കാരെ നഷ്ടമാവുകയും ചെയ്തു.തുടർച്ചയായ പരിക്കുകളാണ് ടീമിനെ സാരമായി ബാധിച്ചതെന്നും പരിശീലകൻ പറഞ്ഞു.
ഏഷ്യൻ കപ്പ് കളിക്കാനായി പോയത് കൊണ്ട് മൂന്ന് കളിക്കാർക്ക് കൂടി സൂപ്പർ കപ്പ് നഷ്ടമായി. ടൂർണമെന്റിനിടയിലും ചില താരങ്ങൾക്ക് പരിക്കേറ്റിരുന്നു. ഒരു ടീമിന് പ്രധാന കളിക്കാരുടെ സേവനം നഷ്ടമാകുമ്പോൾ, ഇത്രയും കഠിനമായ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താൻ പ്രയാസമാണ്.അഡ്രിയാൻ ലൂണ, ജീക്സൺ സിംഗ്, വിബിൻ മോഹനൻ എന്നിവർക്ക് സൂപ്പർ കപ്പിന് മുമ്പ് പരിക്കേറ്റിരുന്നു. മുഹമ്മദ് ഐമനും ക്വാമെ പെപ്രയ്ക്കും പരിക്കുമൂലം സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങൾ നഷ്ടമായി.
The grind continues.. 😤💪#KBFC #KeralaBlasters pic.twitter.com/ENcL7rl2XF
— Kerala Blasters FC (@KeralaBlasters) January 24, 2024
” ആരാധകരുടെ വിഷമവും നിരാശയും എനിക്ക് മനസ്സിലാകും. പ്രതീക്ഷകൾ അസ്ഥാനത്താകുമ്പോൾ അവർ നിരാശരാകും.സൂപ്പർ കപ്പിൽ ഞങ്ങൾക്ക് ഒന്നും പറ്റിയില്ല. ചില പ്രധാന കളിക്കാരുടെ സേവനം ഞങ്ങൾക്ക് ഇതിനകം നഷ്ടമായതിനാൽ, ശേഷിക്കുന്ന കളിക്കാർക്കും പരിക്കേറ്റാൽ ടീം കൂടുതൽ ബുദ്ധിമുട്ടും എന്ന് ഭയന്നാണ് ഞങ്ങൾ സൂപ്പർ കപ്പിൽ പങ്കെടുത്തത്.ഭുവനേശ്വറിലേക്ക് പോകുമ്പോൾ, ഞങ്ങളുടെ ഏക ലക്ഷ്യം മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ കളിച്ച് ഐഎസ്എല്ലിന് തയ്യാറെടുക്കാൻ കൊച്ചിയിലേക്ക് മടങ്ങുക എന്നതായിരുന്നു “ഇവാൻ പറഞ്ഞു.