‘കേരള ബ്ലാസ്റ്റേഴ്‌സ് വിടുമോ?’ : ഉത്തരവുമായി പരിശീലകൻ ഇവാൻ വുകോമനോവിച്ച് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മൂന്നാമത്തെ സീസണിലും തുടർച്ചയായി പരിശീലിപ്പിക്കുന്ന സെർബിയൻ പരിശീലകനായ നമ്മുടെ ഇവാൻ ആശാൻ ടീമിനെ കിരീടത്തിലേക്ക് നയിക്കാനുള്ള പരിശ്രമങ്ങളിലാണ്. എന്നാൽ ഈ സീസണിൽ സൂപ്പർ താരങ്ങൾക്ക് തുടർച്ചയായി പരിക്കുകൾ ബാധിക്കുന്നത് ടീമിന്റെ പ്രകടനത്തിൽ നന്നായി ബാധിച്ചിട്ടുണ്ട്.

അഡ്രിയാൻ ലൂണ ഉൾപ്പടെയുള്ള താരങ്ങൾ പരിക്ക് ബാധിച്ച പുറത്തുപോയത് പിന്നീട് ഉണ്ടായ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് തിരിച്ചടിയാണ് ലഭിച്ചത്. 2023 വർഷം അവസാനിക്കുമ്പോൾ ഐഎസ്എൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് 2024 നടന്ന സൂപ്പർ കപ്പിലും ഐഎസ്എൽ മത്സരങ്ങളലുമായി തുടർച്ചയായ നിരവധി പരാജയങ്ങളാണ് നേരിടേണ്ടി വന്നത്.

ഇതിന് പിന്നാലെയാണ് മൂന്ന് സീസണുകളിൽ ആയിട്ടും ബ്ലാസ്റ്റേഴ്സിനെ കിരീടത്തിലേക്ക് എത്തിക്കാൻ കഴിയാത്ത ഇവാൻ വുകമനോവിച് ഈ സീസൺ കഴിയുന്നതോടെ ടീം വിട്ടേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്. ഈ സീസൺ കഴിയുന്നതോടെ ടീം വിട്ടേക്കുമെന്ന രീതിയിൽ പുറത്തുവരുന്ന റിപ്പോർട്ടുകളോട് പ്രതികരിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പരിശീലകൻ.

“ഞാൻ ഈ ക്ലബ്ബിനെ വളരെയധികം സ്നേഹിക്കുന്നുണ്ട്, മാത്രമല്ല ഈ ക്ലബ്ബിൽ തുടരുന്നത് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നുമുണ്ട്. എന്റെ മനസ്സിൽ കേരളത്തിന് പ്രത്യേകമായി ഒരു ഇടമുണ്ട്. അതിനാൽ പിന്നെ എന്തുകൊണ്ടാണ് ഞാൻ ഈ ടീം വിടേണ്ട ആവശ്യം?.” – ഇവാൻ പറഞ്ഞു.

ഈ സീസൺ കഴിയുന്നതോടെ ഇവാൻ ടീം വിടുമെന്ന് റിപ്പോർട്ട് പുറത്തുവരുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണ് പരിശീലനം വ്യക്തമാക്കിയത്. കഴിഞ്ഞ സീസണിൽ നടന്ന അനിഷ്ട സംഭവങ്ങളും ഇതിനെ സംബന്ധിച്ചുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നിലപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശീലകനെ വിഷമത്തിലാക്കിയിട്ടുണ്ട്.

4/5 - (4 votes)
Kerala Blasters