അന്താരാഷ്ട്ര ഇടവേള അവസാനിച്ചതോടെ ജെആർഡി ടാറ്റ കോംപ്ലക്സിൽ 2023-24 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ 20-ാം മത്സരത്തിൽ ജംഷഡ്പൂർ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങുകയാണ്. നാളെ രാത്രി 7.30 ക്കാണ് മത്സരം ആരംഭിക്കുന്നത്.19 കളികളിൽ നിന്ന് 20 പോയിൻ്റുമായി പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തുള്ള ജാംഷെഡ്പൂരിന് നാളത്തെ മത്സരം വളരെ നിർണായകമാണ്.
18 മത്സരങ്ങളിൽ നിന്നും 29 പോയിന്റ് നേടി അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് പ്ലെ ഓഫ് ഉറപ്പിച്ചിരിക്കുകയാണ്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് അഡ്രിയാൻ ലൂണയെക്കുറിച്ചും സീസണിൻ്റെ അവസാനത്തിൽ താൻ വിടവാങ്ങുന്നു എന്ന അഭ്യൂഹങ്ങളെക്കുറിച്ചും സംസാരിച്ചു.സീസണിൻ്റെ അവസാനത്തിൽ താൻ വിടവാങ്ങുന്നു എന്ന ‘അഭ്യൂഹങ്ങൾ’ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് തള്ളിക്കളഞ്ഞു.ക്ലബ്ബിൽ തുടരാൻ ഇഷ്ടപെടുന്നുവെന്നും പറഞ്ഞു.
Kerala Blasters FC coach Ivan Vukomanovic plays down the 'rumours' of him leaving at the end of season, says he loves to be at the club. 👀👏 pic.twitter.com/DfMUttXS6c
— 90ndstoppage (@90ndstoppage) March 29, 2024
“ധാരാളം വ്യാജ കിംവദന്തികൾ ഉണ്ട്. എനിക്കൊരു കരാറുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരനാണ് ഞാൻ ആഗ്രഹിക്കുന്നത്.അതൊരു ബഹുമതിയാണ്. ഈ ക്ലബ്ബിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അതുകൊണ്ട് രാജിവെക്കുന്ന കാര്യമില്ല”ഇവാൻ വുകോമനോവിച്ച് പറഞ്ഞു.കഴിഞ്ഞ രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിലേക്ക് നയിച്ച 46 കാരനായ വുകൊമാനോവിച്ച്, 2021 ജൂണിൽ ക്ലബ്ബിൻ്റെ മുഖ്യ പരിശീലകനായി നിയമിതനായി. മൂന്നാം തവണയും ബ്ലാസ്റ്റേഴ്സിനൊപ്പം പ്ലെ ഓഫ് കളിക്കാനുള്ള ഒരുക്കത്തിലാണ് ഇവാൻ .
Ivan Vukomanović 🗣️ “Luna will NOT play tomorrow. He's not ready to play these kind of games. He started a little more than 10 days ago with the medical staff. We will choose the right moment. We've to be careful with him because he's very important to us.” @_inkandball_ #KBFC pic.twitter.com/hEU0wyWHfd
— KBFC XTRA (@kbfcxtra) March 29, 2024
പരിക്കിൽ നിന്നും മോചിതനാവുന്ന സൂപ്പർ താരം അഡ്രിയാൻ ടീമിലേക്കുള്ള ലൂണയുടെ തിരിച്ചുവരവിനെക്കുറിച്ചും ഇവാൻ സംസാരിച്ചു.“ലൂണ നാളെ കളിക്കില്ല. ഇത്തരം കളികൾ കളിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.10 ദിവസത്തിലേറെ മുമ്പ് അദ്ദേഹം മെഡിക്കൽ സ്റ്റാഫിനൊപ്പം പരിശീലനം ആരംഭിച്ചു.ഞങ്ങൾ ശരിയായ നിമിഷം തിരഞ്ഞെടുക്കും. ഞങ്ങൾ അവനോട് ജാഗ്രത പാലിക്കണം, കാരണം അവൻ ഞങ്ങൾക്ക് വളരെ പ്രധാനമാണ്” ഇവാൻ കൂട്ടിച്ചേർത്തു.