കൊച്ചിയിലെ ജവഹർലാൽ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സം മൂന്നു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.കളിയുടെ ആദ്യ മിനിറ്റിൽ ചെന്നൈയിൻ എഫ്‌സി ഫോർവേഡ് റഹീം അലി നേടിയ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിയുടെ തുടക്കത്തിൽ തന്നെ പിന്നിലായി.
ദിമിട്രിയോസ് ഡയമന്റകോസിന്റെ പെനാൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു.ജോർദാൻ മറെ നേടിയ രണ്ട് ഗോളുകൾ ചെന്നൈയിന് മത്സരത്തിൽ മുൻതൂക്കം നൽകി.ക്വാമെ പെപ്ര ഹാഫ് ടൈമിന് മുമ്പ് ബ്ലാസ്റ്റേഴ്സിനായി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ ദിമി ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ നേടി സ്കോർ 3 -3 ആക്കി.ഈ സമനില കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തിച്ചു.അതേസമയം ചെന്നൈയിൻ എഫ്‌സി പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
കളിയിൽ നിന്ന് തന്റെ ടീം ഒരുപാട് പാഠങ്ങൾ പഠിച്ചതായി മത്സരത്തിന് ശേഷം സംസാരിച്ച ഇവാൻ പറഞ്ഞു.കളിയിലേക്ക് തിരിച്ചുവരാൻ തങ്ങളെ സഹായിച്ച ഹോം കാണികളുടെ പിന്തുണയെയും ഇവാൻ പ്രശംസിച്ചു.”ഇത് ഞങ്ങൾക്ക് ഒരു വലിയ പാഠമായിരുന്നു. മത്സരത്തിനിടയിൽ ഞങ്ങൾ നല്ല നിമിഷങ്ങൾ സൃഷ്ടിക്കുകയും ഞങ്ങളുടെ ഹോം കാണികളുടെ മുന്നിൽ തിരിച്ചുവരാന് സാധിച്ചു.ഹോം കാണികളിൽ നിന്നും പോസിറ്റീവ് ചാന്റുകൾ കേൾക്കുകയും ചെയ്യുമ്പോൾ, കളിക്കാർ ഉൾപ്പെടെ ഞങ്ങൾക്കെല്ലാം സന്തോഷം തോന്നുന്നു,” വുകോമാനോവിച്ച് പറഞ്ഞു.
Your support meant the world to us, Yellow Army! 💛#KBFCCFC #KBFC #KeralaBlasters pic.twitter.com/y318HegjM7
— Kerala Blasters FC (@KeralaBlasters) November 30, 2023
“ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ വഴങ്ങിയെങ്കിലും, ഡ്രസ്സിംഗ് റൂമിൽ ഗെയിമിൽ തിരിച്ചെത്തി തിരിച്ചു വരുന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു.പരിചയസമ്പന്നനായ ഡിഫൻഡർ പ്രീതം കോട്ടാലിനെയും ഡെയ്‌സുകെ സക്കായെയും ബെഞ്ചിൽ ഇരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്. ലെസ്‌കോവിച്ച്, രാഹുൽ കെപി, ഇഷാൻ പണ്ഡിറ്റ തുടങ്ങിയ കളിക്കാർക്ക് കളി സമയം നൽകാൻ ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങൾ 12 അല്ലെങ്കിൽ 13 കളിക്കാരുടെ ഒരു കൂട്ടം മാത്രമല്ല, എല്ലാവരും കളിക്കാൻ തയ്യാറാവേണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു”വുകോമാനോവിച്ച് പറഞ്ഞു.