ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ബ്രസീൽ ഇതിഹാസം റൊണാൾഡോ മികച്ച നാല് താരങ്ങളെ തെരെഞ്ഞെടുത്തു. രണ്ടുതവണ ബാലൺ ഡി ഓർ ജേതാവ് 44-കാരൻ കായിക ലോകം കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.റയൽ മാഡ്രിഡ്,ബാഴ്സലോണ ,ഇന്റർ മിലാൻ പോലെയുള്ള വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള റൊണാൾഡോ നസാരിയോ ഫുട്ബോൾ ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളാണ്.
ബ്രസീലിയൻ താരം താരം റൊണാൾഡോ മെസ്സി, റൊണാൾഡോ എന്നിവരോടൊപ്പം ഡീഗോ മറഡോണയും പെലെയെയും ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളായി തെരെഞ്ഞെടുത്തു.“എന്നെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളെ തരംതിരിക്കുകയാണെങ്കിൽ പെലെ, മറഡോണ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ നാല് പേരുകൾ ആയിരിക്കും,” റൊണാൾഡോ പറഞ്ഞു.”ഫുട്ബോൾ ചരിത്രത്തിലെ ആദ്യ നാല് സ്ഥാനക്കാരാണ് അവർ.” എന്നും റൊണാൾഡോ അഭിപ്രായപ്പെട്ടു.
നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മെസ്സിയെയും മറികടക്കാനുള്ള താരങ്ങൾ ഇല്ലെന്നും.22 കാരനായ പിഎസ്ജി യുടെ ഫ്രഞ്ച യുവ താരം എംബാപ്പ ഇവരുടെ ഇടയിലേക്ക് വളർന്നു വരുന്ന താരമെന്നും അഭിപ്രായപ്പെട്ടു.താൻ ഒരാളെ സൈൻ ചെയ്യുകയാണെങ്കിൽ അത് എംബാപ്പയെ ആയിരിക്കുമെന്നും റൊണാൾഡോ പറഞ്ഞു .
ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് രണ്ടാം സ്ഥാനം മാത്രമാണ് കൊടുക്കുക.രണ്ടുതവണ ലോകകപ്പ് ജേതാവായ റൊണാൾഡോ യുണൈറ്റഡ് സൂപ്പർ സ്റ്റാർ റൊണാൾഡോയും തമ്മിൽ ആരാണ് “യഥാർത്ഥ റൊണാൾഡോ” എന്ന സംവാദങ്ങൾ കേൾക്കാൻ താല്പര്യമില്ലെന്നും പറഞ്ഞു. മെസ്സിയും റൊണാൾഡോയും അവരുടെ കാലഘട്ടത്തിലെ ഇതിഹാസങ്ങളായി കാണപ്പെടുമെന്നും ഇതിഹാസം പറഞ്ഞു.
രണ്ട് ലോകകപ്പ്, രണ്ട് ബാലൻ ഡി ഓർ അവാർഡ് തുടങ്ങി നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ റൊണാൾഡോ നസാരിയോ, തന്റെ ക്ലബ്ബ് കരിയറിൽ 452 മത്സരങ്ങളിൽ നിന്ന് 295 ഗോളുകളുംനേടിയിട്ടുണ്ട്.ഫോമിന്റെ ഉന്നതിയിൽ നിക്കുമ്പോൾ 1998 വേൾഡ് കപ്പ് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും 2002 ൽ ജർമനിയെ പരാജയപ്പെടുത്തി കിരീടം തിരിച്ചു പിടിച്ചു. 2006 വേൾഡ് കപ്പിൽ മൂന്ന് ഗോൾ നേടിയെങ്കിലും ക്വാർട്ടറിൽ പുറത്തായി.98 മത്സരങ്ങളിൽ നിന്ന് 62 ഗോളുകളുമായാണ് ബ്രസീലിയൻ കരിയർ അവസാനിപ്പിച്ചത്.