ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സനലിനോട് പരാജയപ്പെട്ടിരുന്നു. ഇഞ്ചുറി ടൈമിൽ ഡെക്ലാൻ റൈസും ഗബ്രിയേൽ ജീസസും നേടിയ ഗോളിന് ബലത്തിലാണ് ആഴ്സണൽ 3-1 എന്ന സ്കോർ ലൈനിൽ വിജയിച്ചത്. പരാജയത്തിൽ നിരാശനായ പരിശീലകൻ ടെൻ ഹാഗ് യുണൈറ്റഡിന് പെനാൽറ്റി അനുവദിക്കാത്തതും ഗർനാച്ചോയുടെ ഗോൾ അനുവദിക്കാത്തതും ചോദ്യം ചെയ്തിരുന്നു.
എന്നാൽ മത്സര ശേഷം ടെൻ ഹഗ് യുണൈറ്റഡ് താരം ജെഡൻ സാഞ്ചോയെ പറ്റി പറഞ്ഞ വാക്കുകളാണ് യുണൈറ്റഡിലെ പുതിയ പ്രശ്നങ്ങൾക്ക് കാരണം. മത്സരത്തിൽ എന്തുകൊണ്ട് സാഞ്ചോയെ ഇറക്കിയില്ല എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സാഞ്ചോയുടെ പരിശീലന സെക്ഷനിലെ പ്രകടനത്തിൽ തൃപ്തനല്ല എന്നും അതിനാലാണ് അദ്ദേഹത്തെ ഈ മത്സരത്തിൽ തിരഞ്ഞെടുക്കാത്തത് എന്നുമാണ് ടെൻ ഹാഗ് പറഞ്ഞത്. എന്നാൽ ടെൻ ഹാഗിന്റെ ഈ പ്രസ്താവനയ്ക്ക് മറുപടിയുമായി സാഞ്ചോ രംഗത്തെത്തിയതോടെയാണ് ടീമിൽ ചില പ്രശ്നങ്ങളുണ്ടെന്ന് സൂചന പുറത്ത് വരുന്നത്.
പരിശീലന സെക്ഷനിൽ താൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും തന്നെ ടീമിൽ എടുക്കാത്തതിന് മറ്റു പല കാരണങ്ങളുണ്ടെന്നും എന്നാൽ അതിലേക്ക് താൻ ഇപ്പോൾ കടക്കുന്നില്ല എന്നും സാഞ്ചോ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു. വളരെ കാലമായി താൻ ബലിയാടാവുകയാണെന്നും സാഞ്ചോ കുറിച്ചതോടെ ചില പ്രശ്നങ്ങൾ യുണൈറ്റഡിൽ ഉണ്ടെന്ന് വ്യക്തമാകുകയാണ്.സാഞ്ചോ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്ക് വെച്ച് പോസ്റ്റ് ഇപ്രകാരമാണ് “
Jadon Sancho has called Erik ten Hag’s claim he was left out of Manchester United’s squad to face Arsenal due to poor performances in training “completely untrue”.
— The Athletic | Football (@TheAthleticFC) September 3, 2023
More from @lauriewhitwell#MUFC
➡️ https://t.co/bq2GYTRgVu pic.twitter.com/PeoCpWT8rn
“ദയവായി നിങ്ങൾ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്! പൂർണ്ണമായും അസത്യമായ കാര്യങ്ങൾ പറയാൻ ഞാൻ ആളുകളെ അനുവദിക്കില്ല, ഈ ആഴ്ച ഞാൻ നന്നായി പരിശീലനം നടത്തി. ഈ വിഷയത്തിന് മറ്റ് കാരണങ്ങളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ അതിലേക്ക് കടക്കില്ല, വളരെക്കാലമായി ഞാൻ ഒരു ബലിയാടായിരുന്നു, അത് ന്യായമല്ല! എന്റെ മുഖത്ത് പുഞ്ചിരിയോടെ ഫുട്ബോൾ കളിക്കുകയും എന്റെ ടീമിന് സംഭാവന നൽകുകയും ചെയ്യുക എന്നതാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാ തീരുമാനങ്ങളെയും ഞാൻ മാനിക്കുന്നു. കോച്ചിംഗ് സ്റ്റാഫ് നിർമ്മിച്ചത്, ഞാൻ മികച്ച കളിക്കാരുമായി കളിക്കുന്നു, അങ്ങനെ ചെയ്യാൻ ഞാൻ നന്ദിയുള്ളവനാണ്, അത് എല്ലാ ആഴ്ചയും ഒരു വെല്ലുവിളിയാണെന്ന് എനിക്കറിയാം. എന്തുതന്നെയായാലും ഈ ബാഡ്ജിനായി ഞാൻ പോരാടുന്നത് തുടരും!”
FIRST RONALDO NOW SANCHO
— MKENYA (@HonMkenya) September 3, 2023
I think we all agree who is the real problem? pic.twitter.com/6jToyAwMvr