ദിമിയുടെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സിലേക്ക് പോളണ്ടിൽ നിന്നും സ്‌ട്രൈക്കറെത്തുന്നു | Kerala Blasters

കഴിഞ്ഞ സീസണിൽ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ് വിട്ടത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാവും വരുന്ന സീസണിൽ നൽകുക. വരുന്ന സീസണിന് മുന്നോടിയായി ദിമിയുടെ പകരക്കാരനെ കണ്ടെത്തുക എന്ന വലിയ ഉത്തരവാദിത്വമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്.

കഴിഞ്ഞ സീസണിൽ സ്റ്റാർ പ്ലയെർ അഡ്രിയാൻ ലൂണ പരിക്ക് പറ്റി പോയപ്പോൾ ദിമിയുടെ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തിയത്. പുതിയ പരിശീലകൻ മിക്കേൽ സ്റ്റാറെയും ക്ലബ്ബ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും പുതിയ സ്‌ട്രൈക്കറെ കണ്ടെത്താനുള്ള മത്സരത്തിലാണുള്ളത്.ഇപ്പോൾ ദിമിക്ക് പകരമായി പോളിഷ് താരം ജാറസ്‌ലോ നെസ്‌ഗോഡയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ടു വർഷത്തെ കരാർ താരം ക്ലബുമായി ഒപ്പുവെച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

29 വയസ്സുള്ള ഈ സ്ട്രൈക്കർ നേരത്തെ പോളണ്ടിന്റെ അണ്ടർ 21 ടീമിനെ വേണ്ടി കളിച്ചിട്ടുണ്ട്. പോളണ്ടിലെ ഏറ്റവും വലിയ ക്ലബ്ബായ ലെഗിസ് വാർസോവക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഇരുപത്തിയൊൻപതുകാരനായ താരം മികച്ച പ്രകടനമാണ് ഈ ടീമുകൾക്ക് വേണ്ടി നടത്തിയിട്ടുള്ളത്.

കളിച്ച ടീമുകൾക്കെല്ലാം വേണ്ടി ഗോളുകൾ അടിച്ചു കൂട്ടിയിട്ടുള്ള താരം ലെഗിയ വാഴ്‌സക്കൊപ്പം നിരവധി കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അതിനു പുറമെ പോളിഷ് ലീഗിലെ 2016-17 സീസണിലെ ഏറ്റവും മികച്ച കണ്ടെത്തലായി തിരഞ്ഞെടുക്കപ്പെട്ടതും താരമായിരുന്നു.അവസാനം പോർട്ട്ലാൻഡ് ടിമ്പേഴ്‌സിന്റെ ബി ടീമിന് വേണ്ടിയാണ് കളത്തിലിറങ്ങിയിട്ടുള്ളത്.

Rate this post