കോപ്പ അമേരിക്ക, ഫൈനൽസിമ, ഖത്തറിലെ ഫിഫ ലോകകപ്പ് എന്നിവയിൽ വിജയിച്ച ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിനൊപ്പം തന്റെ ഇതിഹാസ പദവി ഉറപ്പിച്ചു. അർജന്റീനയുടെ അണ്ടർ-20 കോച്ച് ഹാവിയർ മഷെറാനോ മെസ്സി പാരീസ് 2024 ഒളിമ്പിക് ഗെയിംസിൽ കളിക്കാനല്ല സാധ്യതയെക്കുറിച്ച് സംസാരിച്ചു. ഫ്രാൻസിലേക്കുള്ള തങ്ങളുടെ യാത്രയിൽ ലയണൽ മെസ്സി യുവ ടീമിൽ ചേരാനുള്ള സാധ്യതയെക്കുറിച്ച് ഹാവിയർ മഷറാനോ പറഞ്ഞു
“മെസ്സി കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വാഗതം ചെയ്യുന്നു, പക്ഷേ ആദ്യം നമ്മൾ യോഗ്യത നേടണം. അവൻ ആഗ്രഹിക്കുന്നത് ചെയ്യാൻ ദേശീയ ടീമിന്റെ വാതിലുകൾ അവനുവേണ്ടി തുറന്നിരിക്കുന്നു, അതാണ് യാഥാർത്ഥ്യം. മെസ്സിയുമായുള്ള എന്റെ ബന്ധം മികച്ച സൗഹൃദമാണ്, ഞാൻ ഇഷ്ടപ്പെടുന്നു”മഷറാനോ പറഞ്ഞു.
അർജന്റീനയുടെ അണ്ടർ-20 ടീം ആദ്യം പ്രീ-ഒളിമ്പിക് സോൺ കളിച്ച് യോഗ്യത നേടണം.ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വെനസ്വേലയിൽ നടക്കാനിരിക്കുന്ന ദക്ഷിണ അമേരിക്കൻ യോഗ്യതാ ടൂർണമെന്റിൽ അർജന്റീനക്ക് പരാഗ്വേ, പെറു, ചിലി, ഉറുഗ്വേ എന്നിവരെ നേരിടേണ്ടിവരും. 23 വയസ്സിൽ കൂടുതലുള്ള മൂന്നു താരങ്ങൾക്ക് ഒളിമ്പിക്സിൽ കളിക്കാനാവും.
Javier Mascherano comments on Lionel Messi potentially playing at Olympics. https://t.co/LTBx6dF0i5 pic.twitter.com/ebKVu1t6JY
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) October 26, 2023
ഒളിമ്പിക് ഗെയിംസിൽ മെസ്സി ഉണ്ടായിരിക്കുന്നതിന്റെ ആകർഷണം മഷറാനോ മാത്രമല്ല കാണുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാച്ച് കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് അഭിപ്രായം പങ്കുവെച്ചിരുന്നു.”മെസ്സി അവിടെ ഉണ്ടായിരുന്നെങ്കിൽ അത് അതിശയകരമായിരിക്കും. രണ്ട് സ്വർണവും ലോകകപ്പും നേടിയ ഒരേയൊരു ഫുട്ബോൾ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹത്തിന് സ്ഥാപിക്കാനാകും” തോമസ് ബാച്ച് പറഞ്ഞു.2008ൽ ബെയ്ജിംഗിൽ അർജന്റീനയ്‌ക്കൊപ്പം ഒരു തവണ ഒളിമ്പിക്‌സ് സ്വർണം മെസ്സി നേടിയിട്ടുണ്ട്.