ക്ലബ്ബിന്റെ അനുമതി ഇല്ലാതെ സൗദി അറേബ്യയിലേക്ക് പോയതിനെത്തുടർന്ന് വലിയ ശിക്ഷ നടപടിയാണ് സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജി സ്വീകരിച്ചിരിക്കുന്നത്.14 ദിവസത്തെ വിലക്കാണ് അദ്ദേഹത്തിന് ഏർപ്പെടുത്തിയിട്ടുള്ളത്.ഇതേ തുടർന്ന് അടുത്ത രണ്ട് മത്സരങ്ങളിലും മെസ്സിക്ക് കളിക്കാനാവില്ല.മാത്രമല്ല ലയണൽ മെസ്സിക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.
പിഎസ്ജി ആരാധകർ തന്നെയായിരുന്നു ലയണൽ മെസ്സിക്കെതിരെ തെറിവിളികളും അധിക്ഷേപവാക്കുകളും ചൊരിഞ്ഞിരുന്നത്.ക്ലബ്ബിൽ നിന്നും പുറത്തുപോകൂ എന്നായിരുന്നു ലയണൽ മെസ്സിക്കെതിരെയുള്ള പിഎസ്ജി ആരാധകരുടെ മുദ്രാവാക്യം.പലപ്പോഴും ലയണൽ മെസ്സിയോട് ഒട്ടും ബഹുമാനമില്ലാത്ത രീതിയിലാണ് പിഎസ്ജി ആരാധകർ പെരുമാറിയിട്ടുള്ളത്.ഇതുകൊണ്ടൊക്കെ തന്നെയും ലയണൽ മെസ്സി ഈ സീസണിന് പിഎസ്ജി വിടാൻ തീരുമാനിച്ചിട്ടുണ്ട്.
ലയണൽ മെസ്സിയെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ മുൻ സഹതാരമായ ഹവിയർ മശെരാനോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ലയണൽ മെസ്സി ഒരു മികച്ച പ്രൊഫഷണലാണെന്നും അദ്ദേഹത്തെ വിമർശിക്കൽ അസാധ്യമാണ് എന്നുമാണ് മശെരാനോ പറഞ്ഞിട്ടുള്ളത്.പിഎസ്ജിയും ആരാധകരും ഭാവിയിൽ ദുഃഖിക്കുമെന്നും ഈ അർജന്റൈൻ ഇതിഹാസം പ്രസ്താവിച്ചിട്ടുണ്ട്.
‘ലയണൽ മെസ്സി വളരെയധികം പ്രൊഫഷണലാണ്.അദ്ദേഹത്തെപ്പോലെയൊരു പ്രൊഫഷണലിനെ കണ്ടെത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ വിമർശിക്കൽ അസാധ്യമാണ്.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി.മെസ്സിയെ ലഭിച്ചതിൽ തങ്ങൾ എത്ര ഭാഗ്യവാന്മാരാണ് എന്നുള്ളത് പിഎസ്ജി ഇപ്പോഴും മനസ്സിലാക്കാത്തത് നാണക്കേടാണ്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം തങ്ങളുടെ ടീമിൽ കളിക്കുമെന്ന് 10 വർഷങ്ങൾക്കു മുമ്പ് ഒരു പിഎസ്ജി ആരാധകനും സങ്കൽപ്പിച്ചിട്ടുണ്ടാവില്ല.പക്ഷേ ലയണൽ മെസ്സിയെ ആസ്വദിക്കുന്നതിന് പകരം അവർ വിമർശിക്കുകയാണ് ചെയ്യുന്നത്.തീർച്ചയായും ഇതിന്റെ പേരിൽ പിഎസ്ജി ആരാധകരും അവരുടെ ക്ലബും ദുഖിക്കുക തന്നെ ചെയ്യും.ലോകത്ത് ഏതൊരു ടീം ആഗ്രഹിക്കുന്ന താരമാണ് മെസ്സി.ഇങ്ങനെയല്ല ഇത് അവസാനിക്കേണ്ടത് ‘മശെരാനോ പറഞ്ഞു.
Mascherano: "It's a shame for not realizing the type of player PSG were lucky to have in their team. I think that 10 years ago, no PSG fan imagined that they could possibly have the best player in history. And instead of enjoying him they spent these two years criticizing him." pic.twitter.com/zI8XmuSc31
— Barça Universal (@BarcaUniversal) May 4, 2023
സമീപകാലത്ത് നിരന്തരം ലയണൽ മെസ്സിക്ക് പിഎസ്ജി ആരാധകരിൽ നിന്നും കൂവലുകൾ ഏൽക്കേണ്ടി വന്നിരുന്നു.മെസ്സി ഒട്ടും ക്ലബ്ബിനകത്ത് ഹാപ്പിയല്ല.പക്ഷേ ക്ലബ്ബ് വിടാൻ തീരുമാനിച്ചത് ഈ കാരണങ്ങൾ കൊണ്ട് ഒന്നുമല്ല.ക്ലബ്ബിന്റെ പ്രോജക്ടിൽ ഒട്ടും സംതൃപ്തനല്ലാത്തത് കൊണ്ടാണ് ലയണൽ മെസ്സി പിഎസ്ജി വിടാൻ തീരുമാനിച്ചിട്ടുള്ളത്.