ഒളിമ്പിക്സ് ഫുട്ബോൾ ക്വാർട്ടറിൽ പോരിൽ അർജൻറീനയെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.മത്സരത്തിന്റെ അഞ്ചാം മിനുറ്റിൽ ജീൻ ഫിലിപ്പ് മറ്റേറ്റയുടെ ഹെഡർ ഗോളിളാണ് ഫ്രഞ്ച് ടീം വിജയം നേടിയെടുത്തത്.
മത്സരത്തിന്റെ 88ാം മിനുറ്റിൽ ഫ്രാൻസിനായി മൈക്കൽ ഒലിസ് രണ്ടാം ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ നിഷേധിക്കുകയായിരുന്നു. സെമിയിൽ ഈജിപ്താണ് ഫ്രാൻസിന്റെ എതിരാളികൾ.മത്സരത്തിൻറ ഫൈനൽ വിസിൽമുഴങ്ങിയതിന് പിന്നാലെ ഇരുടീമുകളുടെയും അംഗങ്ങളും കോച്ചിങ് സ്റ്റാഫും മൈതാനത്ത് ഏറ്റുമുട്ടി. ഫ്രഞ്ച് താരം എൻസോ മില്ലോട്ടിയുടെ ആഘോഷം അതിരുകടന്നതാണ് ഇതിനു കാരണം. മത്സരത്തിൽ ഞങ്ങളാണ് നന്നായി കളിച്ചത് ഞങ്ങൾക്ക് നഷ്ടമായത് ഒരു ഗോൾ മാത്രമാണ് എന്ന് പരിശീലകൻ ഹാവിയർ മഷറാനോ പറഞ്ഞു.
” ചിലപ്പോൾ ഫുട്ബോൾ ഇങ്ങനെയാണ് ,ചിലപ്പോൾ വിജയിക്കാൻ കഴിയുന്നതെല്ലാം നമ്മൾ ചെയ്യുന്നു , ഞങ്ങൾ തോൽക്കാതിരിക്കാൻ ശ്രമിച്ചു,പക്ഷേ ഞങ്ങൾ വെറുംകൈയോടെയാണ് വന്നത്” മഷറാനോ പറഞ്ഞു.“അർജൻ്റീന ദേശീയ ടീമിന് ചെയ്യാനുള്ളത് പോലെ അവസാന സെക്കൻ്റ് വരെ ഞങ്ങൾ കളിച്ചു എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
ഇന്നത്തെ പോലെയുള്ള ഒരു ഗെയിം മനസിലാക്കാൻ പ്രയാസമാണ്, അവിടെ ഞങ്ങൾക്ക് കാണിക്കാൻ കാര്യമായോ ഒന്നുമില്ലായിരുന്നു, ഒപ്പം അത് സമനിലയിലാക്കാൻ ഞങ്ങൾക്ക് കുറച്ച് അവസരങ്ങളുണ്ടായിരുന്നു.ഇത് വളരെയധികം വേദനിപ്പിക്കുന്നു, കാരണം ഈ ടീമിന് വളരെ ദൂരം പോകാനാകുമെന്ന മിഥ്യാധാരണ ഞങ്ങൾക്ക് ഉണ്ടായിരുന്നു” മഷറാനോ പറഞ്ഞു.