വളരെയധികം ആത്മാർത്ഥതയുള്ളവർ, അർജന്റീനയുടെ കൈവശമുള്ളത് എല്ലാവർക്കും ഭീഷണി ഉയർത്തുന്ന ആയുധങ്ങൾ : സനേട്ടി
വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ദൂരം കുറഞ്ഞു വരികയാണ്.അർജന്റൈൻ ടീമും ആരാധകരും വളരെയധികം ആവേശത്തിലാണ്.പരിക്കുകൾ മാത്രമാണ് ഇപ്പോൾ അർജന്റീനക്ക് ആശങ്ക സൃഷ്ടിക്കുന്നത്. എന്നാൽ താരങ്ങളെല്ലാവരും വേൾഡ് കപ്പിന് മുന്നേ സജ്ജമാവുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് അർജന്റീന ടീമുള്ളത്.
വരുന്ന ഖത്തർ വേൾഡ് കപ്പിൽ സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ കളിക്കാൻ അർജന്റീനക്ക് സാധിക്കും. കാരണം കിരീടമില്ലാത്തതിന്റെ പേരിൽ ഒരുപാട് കാലം ക്രൂശിക്കപ്പെട്ടിരുന്ന ടീമായിരുന്നു അർജന്റീന. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയതോടുകൂടി അതിന് അറുതി വരുത്താനും സമ്മർദ്ദങ്ങൾ ഇറക്കിവെക്കാനും അർജന്റീനക്ക് സാധിച്ചിരുന്നു.
ഈ അർജന്റീന ടീമിൽ എല്ലാവരും പ്രതീക്ഷകൾ വെച്ച് പുലർത്തുന്നത് പോലെ ഹവിയർ സനേട്ടിയും പ്രതീക്ഷ വെച്ച് പുലർത്തുന്നുണ്ട്. വളരെയധികം ആത്മാർത്ഥതയുള്ള താരങ്ങളാണ് അർജന്റീനക്കുള്ളത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അർജന്റീനയുടെ കൈവശം എല്ലാവർക്കും ഭീഷണി ഉർത്തുന്ന ഒരുപാട് ആയുധങ്ങൾ അഥവാ താരങ്ങൾ ഉണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
‘ അർജന്റീനയുടെ ദേശീയ ടീമിന്റെ കാര്യത്തിൽ ഞാൻ വളരെയധികം ആവേശഭരിതനാണ്. കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും നേടിയവരാണ് അവർ. വളരെയധികം ആത്മാർത്ഥതയുള്ള ഗ്രൂപ്പാണ് അർജന്റീന.തങ്ങളുടെ രാജ്യത്തിനും ഒരേ സ്വപ്നമാണ് ഉള്ളതെന്ന് അവർക്കറിയാം. എല്ലാവർക്കും ഉള്ളതുപോലെ പ്രതീക്ഷകളും ആവേശവും എനിക്കുമുണ്ട്.എന്നാൽ ഫ്രാൻസ്,ജർമ്മനി,സ്പെയിൻ എന്നിവരെപ്പോലെയുള്ള ഒരുപാട് മികച്ച ടീമുകൾ മറുഭാഗത്തുണ്ട് എന്നുള്ളതിനെക്കുറിച്ചും എനിക്കറിയാം. പക്ഷേ അർജന്റീനയുടെ കൈവശം എല്ലാവർക്കും ഭീഷണി ഉയർത്തുന്ന ആയുധങ്ങളാണ് ഉള്ളത് ‘ സനേട്ടി പറഞ്ഞു.
Javier Zanetti comments on the Argentina national team, 1998 World Cup. https://t.co/fOOeKlOlAj
— Roy Nemer (@RoyNemer) October 15, 2022
അർജന്റീനക്ക് വേണ്ടി വേൾഡ് കപ്പ് കളിക്കുകയും ഗോൾ നേടുകയും ചെയ്തിട്ടുള്ള ഇതിഹാസമാണ് സനേട്ടി. അർജന്റീനക്ക് വേണ്ടി 145 മത്സരങ്ങൾ കളിച്ച ഈ പ്രതിരോധനിര താരം 5 ഗോളുകൾ നേടിയിട്ടുണ്ട്. 2011ലായിരുന്നു ഇദ്ദേഹം അർജന്റൈൻ ടീമിനോട് വിട പറഞ്ഞത്.