❝പരാജയത്തിലും പ്രകടന മികവ് കൊണ്ട് തല ഉയർത്തിപ്പിടിച്ച രണ്ടു താരങ്ങൾ ❞

യൂറോ കപ്പിലെ ക്വാർട്ടർ മത്സരങ്ങളിൽ സ്വിറ്റ്സർലാൻഡിനെ കീഴടക്കി സ്പെയിനും ബെൽജിയത്തെ പരാജയപ്പെടുത്തി ഇറ്റലിയും സെമിയിൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ഇന്നലത്തെ മത്സരത്തിൽ വിജയിച്ച ടീമിന്റെ താരങ്ങളേക്കാൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് പരാജയപ്പെട്ട ടീമിന്റെ രണ്ടു താരങ്ങളെ കുറിച്ചാണ്. സ്വന്തം ടീം പരാജയെപ്പെട്ടപ്പോഴും പോരാട്ട വീര്യം കൊണ്ടും പ്രകടന മികവ് കൊണ്ടും ഏവരെയും ആകർഷിച്ച രണ്ടു താരങ്ങളാണ് സ്വിറ്റ്‌സർലൻഡ് ഗോൾ കീപ്പർ യാൻ സോമറും ബെൽജിയത്തിന്റെ പത്തൊന്പതുകാരനായ ഫോർവേഡ് ജെറെമി ഡോകുവും.

ഇന്നലെ സ്വിറ്റ്സർലാന്റ് പൊരുതി വീണു എങ്കിലും യാൻ സൊമ്മറിനെ ഒരു ഫുട്ബോൾ പ്രേമിയും അടുത്തൊന്നും മറക്കില്ല. ഇന്നലത്തെ ഉൾപ്പെടെ ഈ ടൂർണമെന്റിൽ യാൻ സൊമ്മർ നടത്തിയ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നു. ഒരു ദശാബ്ദത്തോളമായി സ്വിസ് വല കാക്കുന്ന സോമർ തന്റെ തന്റെ ഷോട്ട്-സ്റ്റോപ്പിംഗ് കഴിവനുസരിച്ച് നിരവധി വിജയങ്ങൾ തന്റെ ടീമിന് നേടികൊടുത്തിട്ടുണ്ട്. ഇന്നലെ നിശ്ചിത സമയത്ത് സ്പെയിൻ മത്സരം വിജയിക്കാത്തതിന്റെ ഏക കാരണം യാൻ സോമറിന്റെ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ്. സ്വിസ് ഗോൾ പോസ്റ്റിൽ വൻ മതിലായി നിലയുറപ്പിച്ച സോമർ സ്പെയിനെതിരെ തന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നു കളിച്ചത്.

മത്സരത്തിൽ ഉടനീളം നിരവധി നിർണായക സേവുകൾ നടത്തി സ്വിസ് ടീമിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ എത്തിച്ചത് സോമറിന്റെ ഒറ്റ പ്രകടനമായിരുന്നു.സ്പെയിൻ ഇന്നലെ 28 ഷോട്ടുകൾ എടുത്തിട്ടും യാൻ സൊമ്മറിനെ കീഴ്പ്പെടുത്തിയത് ഒരു ഓൺ ഗോളായിരുന്നു. ഇന്നലത്തെ മത്സത്തിൽ 120 മിനുട്ടിൽ പത്തു മികച്ച സേവുകളാണ് സോമർ നടത്തിയത്.ഈ യൂറോ കപ്പിൽ ഒരു കളിയിലെ ഏറ്റവും കൂടുതൽ സേവുകളാണിത്. ഇതിൽ ജെറാദ് മറേനോയുടെ ഷോട്ടിൽ നിന്നുള്ള പോയിന്റ് ബ്ലാങ്ക് സേവും ഒയർസബാലിന്റെ ഷോട്ടിൽ നിന്നുള്ള ഫുൾ ലെങ്ത് ഡൈവ് സേവുമൊക്കെ എതൊരു ഗോളിനെയും പോലെ മനോഹരവും നിർണായകവുമായിരുന്നു.

രണ്ടാം പകുതിയിൽ സ്വിറ്റ്‌സർലൻഡ് പത്തു പേരായി ചുരുങ്ങിയതോടെ സ്പെയിൻ കൂടുതൽ കൂടുതൽ മുന്നേറ്റം അഴിച്ചു വിട്ടെങ്കിലും സോമാറിനെ കീഴടക്കകനായില്ല. പെനാൽറ്റി ഷൂട്ട് ഔട്ടിലും തന്റെ മികവ് പുറത്തെടുത്ത ബോറുസിയ മൊയൻ‌ചെൻഗ്ലാഡ്ബാക്ക് ഗോൾ കീപ്പർ റോഡ്രിയുടെ പെനാൾട്ടി തടുത്തിടുകയും ചെയ്തു. എന്നാൽ സഹ താരങ്ങൾ ആ അവസരം മുതലാക്കാതിരുന്നപ്പോൾ സ്വിറ്റ്സർലണ്ടിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു.കഴിഞ്ഞ മത്സരത്തിൽ എമ്പപ്പെയുടെ പെനാൾട്ടി സേവ് ചെയ്ത് സ്വിറ്റ്സർലാന്റിനെ ക്വാർട്ടറിലേക്ക് എത്തിച്ച സോമാറിന് ഇന്നലെ അത് ആവർത്തിക്കാനായില്ല.

ഇറ്റലിക്കെതിരെയുള്ള ബെൽജിയായതിന്റെ പരാജയത്തിലും തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന താരമാണ് 19 കാരനായ ബെൽജിയൻ യുവ താരം ജെറമി ഡോക്കു. പരിക്കേറ്റ ഈഡൻ ഹസാർഡിനു പകരം ടീമിൽ ഇടം നേടിയ റെന്നസ് ഫോർവേഡ് വേഗത കൊണ്ടും കറുത്ത കൊണ്ടും പന്തിൽമേലുള്ള നിയന്ത്രണം കൊണ്ടും ഷൂട്ടിങ് പവർ കൊണ്ടും പേരുകേട്ട ഇറ്റാലിയൻ പ്രതിരോധത്തെ വട്ടം കറക്കി.യൂറോ 2020 ൽ ശ്രദ്ധിക്കേണ്ട ഒരു പ്രതിഭയായി താൻ എന്തിനാണ് വ്യാപകമായി കണക്കാക്കപ്പെടുന്നതെന്ന് 19 കാരൻ ഇന്നലെ ഒറ്റ മത്സരത്തിലൂടെ കാണിച്ചുതന്നു.

ആദ്യ അപകുതിയിൽ ഡോക്കുവിനെ ഫൗൾ ചെയ്തതിനാണ് ബെൽജിയത്തിനു അനുകൂലമായി പെനാൽറ്റി ലഭിച്ചതും അവർക്ക് മത്സരത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചതും. ശക്തി കൊണ്ടും കഴിവ് കൊണ്ടും ഇടതു വിങ്ങിൽ മിന്നലായ ഡോക്കു ഇറ്റാലിയൻ റൈറ്റ് ബാക്ക് ഡി ലോറെൻസോയെ നിരന്തരം മറികടന്നു മുന്നേറി കൊണ്ടിരുന്നു. ഇന്നലത്തെ മത്സരത്തിൽ ബെൽജിയത്തിന്റെ മികച്ച കളിക്കാരൻ ഡോക്കു ആണെന്നത് ഒരു സംശയവും ഇല്ലാത്ത കാര്യമാണ്. യൂറോയിൽ താരത്തിന്റെ രണ്ടാമത്തെ മത്സരം മാത്രമാണിത് ആദ്യ രണ്ടു മത്സരങ്ങളിലും ബെഞ്ചിലായിരുന്ന ഡോക്കു ഡെന്മാർക്കിനെതിരെ പകരക്കാരനായി ഇറങ്ങിയിരുന്നു.

Rate this post