“ജിംഗന്റെ യൂറോപ്യൻ സ്വപ്നങ്ങൾക്ക് താൽകാലിക വിരാമം ; ഇനി ബൂട്ടണിയുക മോഹൻ ബഗാന് വേണ്ടി “

മലയാളി ഫുട്ബോൾ ആരാധകർ അടക്കം ഇന്നും ഏറെ ഇഷ്ടപെടുന്ന സന്ദേശ് ജിങ്കൻ വീണ്ടും ഐഎസ്‌എല്ലിൽ കളിക്കാൻ എത്തുന്നു. ഏറെ നാളത്തെ ആകാംക്ഷകൾക്ക് ഒടുവിലാണ് താരം വീണ്ടും എത്തുന്നത്. ഇത്തവണ ATK Mohun Bagan ടീമിനായിട്ടാണ് താരത്തിന്റെ റീഎൻട്രി.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സന്ദേശ് ജിങ്കാൻ വീണ്ടും ഐഎസ്‌എല്ലിൽ എത്തുന്നത് ഇന്ത്യൻ കായിക ആരാധകർക്കും സന്തോഷ വാർത്തയാണ്.കേരള ബ്ലാസ്റ്റേഴ്‌സ് ടീമുമായി കഴിഞ്ഞ വർഷം വേർപിരിഞ്ഞ സ്റ്റാർ താരം അഞ്ച് വർഷത്തെ നീണ്ട കരാറിലാണ് പ്രമുഖ ക്രൊയേഷ്യൻ ക്ലബായ സിബെനികിലേക്ക് തന്റെ കൂടാരം മാറ്റിയത്. എന്നാൽ പരിക്ക് കാരണം ഒരൊറ്റ മത്സരം പോലും ആ ടീമിനായി കളിക്കാൻ കഴിയാതെയാണ്‌ സന്ദേശ് ജിങ്കൻ ഇപ്പോൾ ഐഎസ്സിലേക്ക് തിരികെ എത്തുന്നത്.

അതേസമയം താരം ക്രൊയേഷ്യൻ ക്ലബുമായുള്ള കരാർ റദ്ദാക്കിയെന്നാണ് റിപ്പോർട്ടുകൾ.ഏറെ നാളുകളായി താരം നേരിടുന്ന ഇഞ്ചുറിക്ക്‌ ശേഷം കഴിഞ്ഞ മാസം താരം ചികിത്സക്കായി ഇന്ത്യയിൽ എത്തിയിരുന്നു. താരം വരവ് കൊൽക്കത്ത ടീമിന് കരുത്തായി മാറുമെന്ന് പ്രതീക്ഷിക്കപെടുന്നു. കഴിഞ്ഞ ഐ‌എസ്‌എൽ സീസണിൽ ഫൈനൽ കളിച്ചപ്പോൾ 28-കാരൻ ബഗാൻ പ്രതിരോധത്തിലെ ഒരു പ്രധാന ഘടകമായിരുന്നു.

“സന്ദേശ് ജിങ്കൻ തിരിച്ചെത്തി, കഥ തുടരുന്നു,” ക്ലബ് അവരുടെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്തു.”) ജുവാൻ ഫെറാൻഡോയുടെ പ്രതിരോധത്തിന് വലിയ ഉത്തേജനം നല്കാൻ ഗ്രീൻ ആൻഡ് മെറൂൺ ജേഴ്‌സിയിൽ അദ്ദേഹം സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കും,” ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.കഴിഞ്ഞ സീസണിൽ ടിറിക്കൊപ്പം ജിംഗൻ ശക്തമായ ബാക്ക്‌ലൈൻ രൂപപ്പെടുത്തിയിരുന്നു.

ആദ്യ സീസൺ ഇന്ത്യ‌ൻ സൂപ്പർ ലീഗിലെ മികച്ച എമർജിംഗ് താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അഞ്ച് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടു കെട്ടി. കുറച്ച് നാൾ അവരുടെ നായകനുമായിരുന്നു. 2020-21 സീസണിൽ എടികെ മോഹൻബഗാനിലെത്തിയ സന്ദേശ് അവിടെയും തന്റെ മികച്ച പ്രകടനം തുടർന്നു. ഐ എസ് എല്ലിൽ മൊത്തത്തിൽ 98 മത്സരങ്ങൾ കളിച്ച ജിങ്കൻ 4 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Rate this post
isl