കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച പെരേര ഡിയസ് ക്ലബിലേക്ക് തിരികെ വരുമെന്ന് റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ഡിയസ് കളിച്ചിരുന്നത്. ലോൺ കാലാവധി കഴിഞ്ഞതോടെ താരം അർജന്റീനൻ ക്ലബായ പ്ലാറ്റൻസിലേക്ക് തിരികെ പോയിരുന്നു.
അർജന്റീനയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് താരം ഇന്ത്യയിലേക്ക് തന്നെ മടങ്ങുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വരും ആഴ്ചകളിൽ താരം കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായി വീണ്ടും മാറിയേക്കും എന്ന് പറയപ്പെടുന്നു.കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഡിയസ് അത് ലറ്റിക്കോ പ്ലേറ്റെന്‍സുമായി കരാര്‍ പുതുക്കിയിരുന്നു. അതുപ്രകാരം 2022 ഡിസംബര്‍ വരെയാണ് അത്ലറ്റിക്കോ പ്ലേറ്റെന്‍സുമായി ഡിയസിനു കരാറുള്ളത്.പ്ലാറ്റൻസിലെ കരാർ അവസാനിപ്പിച്ചാകും ഡിയസ് തിരികെ ഇന്ത്യയിലേക്ക് വരിക.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങൾ കളിച്ച ഡയസ് 8 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. അൽവാരോ വാസ്ക്വാസിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സംയുക്ത ടോപ് സ്കോററാണ് ഡയസ്. ബ്ലാസ്റ്റേഴ്സിന്റെ ജൈത്രയാത്രയില്‍ ഡിയസ് – വാസ്ക്വെസ് സഖ്യത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു.ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.
🚨Breaking News: Jorge Pereyra Diaz will continue with #KBFC pic.twitter.com/eOBiCYypR2
— Indian Football ⚽ (@Footbalindia) June 26, 2022
ഐഎസ്എല്ലിലെ തന്നെ ഏറ്റവും കഠിനാധ്വാനിയായ താരങ്ങളിലൊരാളാണ് അർജന്റീനിയൻ.ചിലി, ബൊളീവിയ, മെക്സിക്കോ,മലേഷ്യ എന്നി രാജയങ്ങളിൽ ബൂട്ടകെട്ടിയ അർജന്റീനിയൻ ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അത്കൊണ്ട് തന്നെ താരത്തെ തിരിച്ചു കൊണ്ടുവരാൻ അവർ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു.
Non-stop aggression and industry: Jorge Pereyra Diaz in a nutshell 💥
— Kerala Blasters FC (@KeralaBlasters) April 8, 2022
Here are his 8 goals from the last #HeroISL season! 🎥#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/aIJB5P8H7O