ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞു പോയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ വിദേശ താരങ്ങൾ വലിയ പങ്കാണ്. പ്രതിരോധത്തിൽ ലെസ്‌കോവിച്ചും മിഡ്ഫീൽഡിൽ ലൂണയും മുന്നേറ്റത്തിൽ ഡയസ് -വസ്ക്വസ് സഖ്യവും മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഇതിൽ പരിശീലകൻ ഇവാനോടപ്പം ലൂണയും ലെസ്‌കോവിച്ചും ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാൽ രണ്ടു സ്‌ട്രൈക്കർമാരും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവില്ല എന്ന വാർത്തകളാണ് പുറത്തുവന്നത്.
ബ്ലാസ്റ്റേഴ്സിനൊപ്പം അടുത്ത സീസണിൽ ഉണ്ടാവാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ അര്ജന്റീന സ്‌ട്രൈക്കർ പെരേര ഡയസ് തന്റെ പഴയ ക്ലബായ അത് ലറ്റിക്കോ പ്ലേറ്റെന്‍സിലേക്ക് മടങ്ങി പോവാൻ ഒരുങ്ങുകയാണ്. ഒരു വർഷത്തെ ലോണിൽ ആയിരുന്നു ഡയസ് ബ്ലാസ്റ്റേഴ്സിൽ ചേർന്നത്. 2022 അവസാനം വരെയാണ് ഡയസിന് അർജന്റീനിയൻ ക്ലബ്ബുമായി കരാറുള്ളത്.
Before he went on loan, he extended his contract with the club until December due to that departure. They will need all hands on deck as they will be in the relegation mix in the second half of the year when they play 27 rounds in nearly five months.
— Juan Arango (@JuanG_Arango) March 29, 2022
[@HernanSisto] pic.twitter.com/TycQfgZ84G
“എല്ലാ സൂചനകളും വിരൽ ചൂണ്ടുന്നത് ജോർജ് പെരേര ഡയസ് തിരിച്ചുവരില്ല എന്നാണ്.വരാനിരിക്കുന്ന സെമസ്റ്ററിനുള്ള ടീമിനൊപ്പം പ്രീ-സീസൺ ചെയ്യാൻ ജൂണിൽ അദ്ദേഹം വീണ്ടും ടീമിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. അത് ലറ്റിക്കോ പ്ലേറ്റെന്‍സ് ക്ലബ് പ്രസിഡന്റ് പാബ്ലോ ബിയാഞ്ചിനിയാണ് ഇക്കാര്യം പുറത്ത് വിട്ടത്” മാധ്യമ പ്രവർത്തകനായ ജുവാൻ അരാംഗോ പറഞ്ഞു.
ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നതിന് മുന്പായി പെരേര ഡയസ് അര്ജന്റീന ക്ലബ്ബുമായുള്ള ഡിസംബർ വരെ നീട്ടിയിരുന്നു. അഞ്ച് മാസത്തിനുള്ളിൽ ഏകദേശം 27 മത്സരങ്ങൾ അര്ജന്റീന ക്ലബിന് കളിക്കേണ്ടി വരും അത്കൊണ്ട് തന്നെ അവർക്ക് അവരുടെ എല്ലാ താരങ്ങളുടെയും സേവനം ആവശ്യമാണ്. ഈ കാരണം കൊണ്ട് കൂടിയാണ് ഡയസിനെ ക്ലബ് നിലനിർത്താൻ ഒരുങ്ങുന്നത്.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങൾ കളിച്ച ഡയസ് 8 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. അൽവാരോ വാസ്‌ക്വാസിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സംയുക്ത ടോപ് സ്കോററാണ് ഡയസ്.ബ്ലാസ്‌റ്റേഴ്‌സിന്റെ ജൈത്രയാത്രയില്‍ ഡിയസ് – വാസ്‌ക്വെസ് സഖ്യത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.ഐഎസ്എല്ലിലെ തന്നെ ഏറ്റവും കഠിനാധ്വാനിയായ താരങ്ങളിലൊരാളാണ് അർജന്റീനിയൻ.