2018ലെ വേൾഡ് കപ്പ് അർജന്റീനയെ സംബന്ധിച്ചിടത്തോളവും മെസ്സിയെ സംബന്ധിച്ചിടത്തോളവും അത്ര സുഖമുള്ള ഓർമ്മകളായിരുന്നില്ല.നേരത്തെ തന്നെ വേൾഡ് കപ്പിൽ നിന്നും അർജന്റീന പുറത്തായിരുന്നു.അന്ന് അർജന്റീനയെ വേൾഡ് കപ്പിൽ പരിശീലിപ്പിച്ചിരുന്നത് ജോർഗെ സാംപോളിയായിരുന്നു.
ഈ സാംപോളി ഇപ്പോൾ സൂപ്പർ താരം ലയണൽ മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് മെസ്സി ഒരു നിശബ്ദനായ ലീഡർ ആയിരുന്നുവെന്നും കളത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നുള്ളത് കൃത്യമായി മനസ്സിലാക്കാൻ കഴിവുള്ള താരമാണ് മെസ്സി എന്നുമാണ് സാംപോളി പറഞ്ഞിട്ടുള്ളത്.ചിലിയൻ മീഡിയയായ ADN നോട് സംസാരിക്കുകയായിരുന്നു സാംപോളി.
‘ മെസ്സിയെ പരിശീലിപ്പിക്കുക എന്നുള്ളത് ഒരു ജീനിയസിനെ പരിശീലിപ്പിക്കുക എന്നുള്ളതാണ്. എല്ലാവരെക്കാളും ഏറെ മുകളിൽ നിൽക്കുന്ന ഒരു താരമാണ് മെസ്സി. കളത്തിൽ എന്താണ് സംഭവിക്കുന്നത് എന്നുള്ളതിന്റെ ഒരു പാരാമീറ്റർ ആണ് മെസ്സി.മെസ്സി ഒരു നിശബ്ദനായ ലീഡറാണ്.പക്ഷേ കളത്തിൽ എന്താണ് സംഭവിക്കുന്നത് എന്നുള്ളത് കൃത്യമായി മനസ്സിലാക്കാൻ മെസ്സിക്ക് കഴിയും. മത്സരത്തിൽ ടീം വിജയിക്കുമോ അതോ പരാജയപ്പെടുമോ എന്നുള്ളത് കൃത്യമായി കണക്കുകൂട്ടാൻ കഴിയുന്ന താരമാണ് മെസ്സി ‘ സാംപോളി പറഞ്ഞു.
നിലവിൽ അർജന്റീനയുടെ ദേശീയ ടീമിനൊപ്പമാണ് മെസ്സി ഉള്ളത്. ഖത്തർ വേൾഡ് കപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊണ്ട് രണ്ട് ഫ്രണ്ട്ലി മത്സരങ്ങളാണ് അർജന്റീനയുടെ ദേശീയ ടീം ഇത്തവണ കളിക്കുന്നത്.ഹോണ്ടുറാസ്,ജമൈക്ക എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.അമേരിക്കയിൽ വെച്ചാണ് ഈ മത്സരങ്ങൾ നടക്കുക.
Jorge Sampaoli comments on Argentina national team, Lionel Messi. https://t.co/lxdnTkQIbx
— Roy Nemer (@RoyNemer) September 21, 2022
ലയണൽ മെസ്സിയുടെ പ്രകടന മികവിന് ഇപ്പോഴും ഒരു പ്രശ്നവും തട്ടിയിട്ടില്ല. ഈ സീസണിൽ കൂടുതൽ മികച്ച രൂപത്തിൽ കളിക്കുന്ന മെസ്സിയെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.പിഎസ്ജിക്ക് വേണ്ടി കളിച്ച പതിനൊന്നു മത്സരങ്ങളിൽ നിന്ന് 14 ഗോൾ കോൺട്രിബ്യൂഷൻസ് മെസ്സി നേടി കഴിഞ്ഞു.