ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ആഴ്സണൽ സിറ്റി എതിരാളികളായ ചെൽസിയിൽ നിന്ന് ഇറ്റാലിയൻ മിഡ്ഫീൽഡർ ജോർഗിഞ്ഞോയെ സ്വന്തമാക്കി.ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ഇറ്റാലിയൻ മിഡ്ഫീൽഡറെ സ്വന്തമാക്കാൻ ആഴ്സണലിനായി. 12 മില്യൺ നൽകിയാണ് ചെൽസി താരത്തെ ആഴ്സണൽ ടീമിലേക്ക് എത്തിക്കുന്നത്.
202വരെയുള്ള കരാർ ജോർഗീഞ്ഞോ ഒപ്പുവെച്ചു.ഇനി ആറ് മാസം മാത്രമേ താരത്തിന് ചെൽസിയിൽ കരാർ ബാക്കിയുണ്ടായിരുന്നുള്ളൂ. ബ്രൈറ്റൺ താരം മോയിസസ് കെയ്സെഡോയ്ക്ക് ആയുള്ള ആഴ്സണലിന്റെ അവസാന ബിഡും ബ്രൈറ്റൺ നിരസിച്ചിരുന്നു. ഇതാണ് ആഴ്സണൽ പുതിയ മിഡ്ഫീൽഡറെ അന്വേഷിക്കാനുള്ള കാരണം.നാപ്പോളിയിൽ നിന്ന് 2018-ൽ 50 മില്യൺ പൗണ്ടിന് ചെൽസിയിൽ ചേർന്ന 31-കാരൻ ചെൽസിക്കായി മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്.
ജോർഗീഞ്ഞോ ബ്ലൂസിനായി 144 ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അഞ്ച് തവണ അസിസ്റ്റിംഗ് ചെയ്തപ്പോൾ 21 ഗോളുകൾ നേടി.മുൻ മാനേജർ തോമസ് ടുച്ചലിന്റെ കീഴിൽ 2020-21 സീസണിലെ ചാമ്പ്യൻസ് ലീഗ് വിജയിച്ചപ്പോൾ യുവേഫയുടെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.2019 ലെ യൂറോപ്പ ലീഗ്, യുവേഫ സൂപ്പർ കപ്പ്, 2022 ലെ ക്ലബ് ലോകകപ്പ് എന്നിവയും ചെൽസിക്കൊപ്പം അദ്ദേഹം നേടിയിട്ടുണ്ട്.
Jorginho to Arsenal, here we go! Deal agreed on £12m fee, Chelsea accept conditions and documents are being prepared 🚨⚪️🔴 #AFC
— Fabrizio Romano (@FabrizioRomano) January 31, 2023
Personal terms agreed, contract until 2024 with option further year.
First contact revealed yesterday night — medical booked.
Arteta, key factor. pic.twitter.com/JHm1rMTzxw
19 കളികളിൽ 50 പോയിന്റുമായി ആഴ്സണൽ ലീഗ് പോയിന്റ് പട്ടികയിൽ മുന്നിട്ടുനിൽക്കുമ്പോൾ ചെൽസി 20 കളികളിൽ എട്ട് ജയവും ഏഴ് തോൽവിയുമായി പത്താം സ്ഥാനത്താണ്.