‘ആർക്കും ലയണൽ മെസ്സിയെ പരിശീലിപ്പിക്കാൻ കഴിയില്ല ,അദ്ദേഹം എല്ലാ കഴിവുമായിട്ടാണ് ജനിച്ചത്’ : ജോസ് മൗറീഞ്ഞോ | Lionel Messi | José Mourinho

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരുടെ നിരയിലാണ് ഹോസെ മൗറീഞ്ഞോയുടെ സ്ഥാനം. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തൻ്റെ മികച്ച കോച്ചിംഗ് കരിയറിൽ ആഗ്രഹമുണ്ടായിരുന്നിട്ടും പരിശീലിപ്പിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത ഒരു കളിക്കാരൻ്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ജോസ് മൗറീഞ്ഞോ.

പോർച്ചുഗീസ് ഫുട്ബോൾ മാനേജർ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ചെൽസി, ഇൻ്റർ മിലാൻ എന്നിവയുൾപ്പെടെ യൂറോപ്പിലുടനീളം നിരവധി പ്രമുഖ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.ഫ്രാങ്ക് ലാംപാർഡ്, സാമുവൽ എറ്റോ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ നിരവധി ഇതിഹാസ ഫുട്ബോൾ താരങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.മൗറീഞ്ഞോയെപ്പോലെ മികച്ച റെക്കോർഡുള്ള കുറച്ച് യൂറോപ്യൻ മാനേജർമാർ ഉണ്ടായിരുന്നിരിക്കാം. എന്നിരുന്നാലും മൗറീഞ്ഞോ മറ്റു പരിശീലകരിൽ നിന്നും പലപ്പോഴും വേറിട്ട് നിൽക്കുന്നയാളാണ്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അഭിമുഖത്തിൽ തൻ്റെ കരിയറിൽ പരിശീലിപ്പിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്ന ഒരു കളിക്കാരനെ കുറിച്ച് മൗറീഞ്ഞോയോട് ചോദിച്ചു. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരാണ് മൗറിഞ്ഞോ പറഞ്ഞത്. “എനിക്ക് ഒരിക്കലും ലയണൽ മെസ്സിയെ പരിശീലിപ്പിക്കാൻ കഴിഞ്ഞില്ല, പക്ഷേ ആർക്കും മെസ്സിയെ പരിശീലിപ്പിക്കാൻ കഴിയില്ല” മൗറിഞ്ഞോ പറഞ്ഞു.മെസ്സിയുടെ സമാനതകളില്ലാത്ത കഴിവുകളെക്കുറിച്ചും മൗറീഞ്ഞോ തുടർന്നു പറഞ്ഞു.

”മെസ്സി എല്ലാ കഴിവുമായിട്ടാണ് ജനിച്ചത് , എല്ലാം അറിയുന്നവനുമായതിനാൽ അദ്ദേഹത്തെ പരിശീലിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നത് അസംബന്ധമാണ്. അവൻ നിങ്ങളെ ചില കാര്യങ്ങൾ പഠിപ്പിച്ചേക്കാം. മെസ്സിയെ ടീമിൽ ഉൾപ്പെടുത്തിയതിൻ്റെ ബഹുമാനം നിങ്ങൾക്കുണ്ടായിരുന്നു എന്ന് മാത്രമേ നിങ്ങൾക്ക് പറയാൻ കഴിയൂ” മൗറീൻഹോ പറഞ്ഞു.

“ഇൻ്ററിലും റയൽ മാഡ്രിഡിലും ഡാനിയേൽ ഡി റോസിയെ ലഭിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അത് സാധ്യമായിരുന്നില്ല. ഫ്രാൻസെസ്‌കോ ടോട്ടിക്ക് പ്രായം ഉണ്ടായിരുന്നിട്ടും ഇൻ്റററിൽ ചേരാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അതും സാധ്യമായിരുന്നില്ല” മൗറീഞ്ഞോ പറഞ്ഞു.എസി മിലാനോട് 3-1ന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിനെത്തുടർന്ന് കഴിഞ്ഞ മാസം എഎസ് റോമ പുറത്താക്കിയതിന് ശേഷം മൗറീഞ്ഞോ പരിശീലക ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

5/5 - (1 vote)
Lionel Messi