സൂപ്പർ സ്ട്രൈക്കർ കരീം ബെൻസിമ സൗദി ക്ലബ് അൽ ഇത്തിഹാദിലേക്ക് പോയതോടെ പുതിയ ഒരു സ്ട്രൈക്കറെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു റയൽ മാഡ്രിഡ്. അടുത്ത സീസൺ ആരംഭിക്കുന്നതിനു മുൻപേ തന്നെ സ്പാനിഷ് ക്ലബിന് ഒരു ഒൻപതാം നമ്പറിനെ ആവശ്യമുണ്ട്. കഴിഞ്ഞ സീസണിൽ ല ലിഗയും ചാമ്പ്യൻസ് ലീഗും നഷ്ടപ്പെട്ടതിന്റെ ക്ഷീണം വരുന്ന സീസണിൽ റയൽ മാഡ്രിഡിന് തീർക്കേണ്ടതുണ്ട്.
35 കാരനായ ബെൻസിമയുടെ പകരക്കാരക്കാരനായി എസ്പാന്യോളിനെ 33 കാരനായ സ്പാനിഷ് സ്ട്രൈക്കർ ജോസെലുവിനെ ഒരു സീസൺ ലോണിൽ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരിക്കുകയാണ്.ജോസെലു കഴിഞ്ഞ സീസണിൽ എസ്പാൻയോളിനായി 16 ലാലിഗ ഗോളുകൾ നേടി.റോബർട്ട് ലെവൻഡോവ്സ്കിയും കരീം ബെൻസെമയും മാത്രമാണ് കൂടുതൽ സ്കോർ ചെയ്തത്. എന്നാൽ എസ്പാന്യോൾ ല ലീഗയിൽ രണ്ടാം ഡിവിഷനിലേക്ക് താരത്താഴ്ത്തപെട്ടു.യുവേഫ നേഷൻസ് ലീഗ് കിരീടം നേടിയ സ്പാനിഷ് ടീമിന്റെ ഭാഗമായിരുന്നു ജോസെലു.84-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ശേഷം ഇറ്റലിക്കെതിരായ അവരുടെ 2-1 സെമിഫൈനൽ വിജയത്തിൽ ഗോൾ നേടുകയും ചെയ്തു.
എസ്പാൻയോൾ ടീമിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാളായിരുന്നു ജോസെലു, ഓരോ സീസണിലും ഏകദേശം €3 മില്യൺ ശമ്പളം.2009 ൽ സെൽറ്റ വിഗോയിൽ നിന്ന് മാഡ്രിഡ് ജോസെലുവിനെ സൈൻ ചെയ്തു, 2011-12 ൽ റിസർവ് ടീമായ റയൽ മാഡ്രിഡ് കാസ്റ്റിലയ്ക്കായി 26 ഗോളുകൾ നേടി.2011-ൽ ജോസ് മൗറീഞ്ഞോയുടെ കീഴിലുള്ള ആദ്യ ടീമിനൊപ്പം അരങ്ങേറ്റം കുറിച്ചു.2010-11 സീസണിലെ ബെർണാബ്യൂവിൽ അൽമേരിയയ്ക്കെതിരായ അവസാന മത്സരത്തിൽ 8-1 ന്റെ വിജയത്തിൽ 84-ാം മിനിറ്റിൽ അദ്ദേഹം മാഡ്രിഡിന്റെ എട്ടാം ഗോളും നേടി.അടുത്ത സീസണിൽ പോൺഫെറാഡിനയ്ക്കെതിരായ കോപ്പ ഡെൽ റേ റൗണ്ടിന്റെ 32-ന്റെ രണ്ടാം പാദത്തിൽ (5-1), 78-ാം മിനിറ്റിൽ ജോസെലു വന്ന് 79-ാം മിനിറ്റിൽ ഗോൾ നേടി.18 മിനിറ്റിനുള്ളിൽ രണ്ട് റയൽ മാഡ്രിഡ് ഗോളുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.
Official, confirmed. Joselu joins Real Madrid on loan deal from Espanyol for €500k fee. ⚪️🤝🏻 #RealMadrid
— Fabrizio Romano (@FabrizioRomano) June 19, 2023
€1.5m buy option clause not mandatory is also included into the contract. pic.twitter.com/NkBZBPkNC3
ഗലീഷ്യയിൽ നിന്ന് മാതാപിതാക്കൾ കുടിയേറിയ ജോസെലു സ്റ്റട്ട്ഗാർട്ടിലാണ് ജനിച്ചത്, പക്ഷേ നാലാം വയസ്സിൽ സ്പെയിനിലേക്ക് തിരിച്ചെത്തി. മാഡ്രിഡ് അക്കാദമിയിൽ തിളങ്ങിയ അദ്ദേഹം 2011-12 സീസണിൽ രണ്ടാം ഡിവിഷനിലേക്ക് പ്രമോഷൻ നേടിയ കാസ്റ്റില്ല ടീമിലെ ഫസ്റ്റ് ചോയ്സ് സെന്റർ ഫോർവേഡായി. അതിന് ശേഷം 6 മില്യൺ യൂറോയുടെ ഇടപാടിൽ ജർമൻ ക്ലബ് ഹോഫെൻഹൈമിലേക്ക് ട്രാൻസ്ഫർ നേടി.
🇪🇸 Joselu’s Real Madrid career:
— Madrid Xtra (@MadridXtra) June 19, 2023
• 2 games.
• 18 minutes played.
• 2 goals. pic.twitter.com/u5gjDerl8A
അവിടെ നിന്ന് അദ്ദേഹം ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്, ഹാനോവർ 96, സ്റ്റോക്ക് സിറ്റി, ഡിപോർട്ടീവോ, ന്യൂകാസിൽ, അലാവസ്, ഒടുവിൽ എസ്പാൻയോൾ എന്നിവിടങ്ങളിലേക്ക് പോയി.2019 നും 2022 നും ഇടയിൽ മൂന്ന് സീസണുകളിലായി 36 ലാലിഗ ഗോളുകൾ നേടി.കഴിഞ്ഞ വർഷം ജൂലൈയിൽ എസ്പാൻയോളിലേക്ക് എത്തിയതോടെ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോം കണ്ടെത്തി, മാർച്ചിൽ 32-ആം വയസ്സിൽ ആദ്യത്തെ സ്പെയിൻ കോൾ-അപ്പ് നേടി.