‘കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഞാൻ എല്ലാം നൽകും’ : ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ച് ജോഷുവ സൊറ്റിരിയോ

അടുത്ത സീസണിലേക്ക് ഉള്ള ഒരുക്കങ്ങൾ വളരെ വേഗത്തിൽ ആരംഭിക്കുന്നതിന്റെ സൂചന നൽകികൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഓസ്‌ട്രേലിയൻ വിങ്ങർ ജോഷുവ സൊറ്റിരിയോയുടെ സൈനിങ്‌ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്.ഓസ്‌ട്രേലിയൻ ലീഗിലെ ന്യൂകാസ്റ്റിൽ ജെറ്റ്സ് ക്ലബ്ബിൽ നിന്നാണ് ജോഷ്വയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് .ഗിയാന്നു അപോസ്തൊലിസിന്റെ പകരമായിട്ടാണ് 27 കാരൻ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

അടുത്ത ഗ്രീക്ക് സ്‌ട്രൈക്കർ ദിമിട്രിയോസ് ഡയമന്റകോസിനൊപ്പം സോട്ടിരിയോ ടീമിന്റെ ആക്രമണം നയിക്കും. ഈ സീസണിലെ എല്ലാ മത്സരങ്ങളിലും 24 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 3 അസിസ്റ്റുകളും ഡയമന്റകോസ് നേടി. ഇത് തീർച്ചയായും അടുത്ത സീസണിൽ ശ്രദ്ധിക്കേണ്ട ജോഡി ആയിരിക്കും.U23 ലെവലിലും (6 മത്സരങ്ങളിൽ 3 ഗോളുകൾ), U20 ലെവലിലും (7 മത്സരങ്ങളിൽ 1 ഗോൾ) ജൗഷുവ ഓസ്‌ട്രേലിയയേ പ്രതിനിധീകരിച്ചിട്ടുണ്ട്. പക്ഷേ, നിർഭാഗ്യവശാൽ, സീനിയർ ടീമിൽ നിന്ന് അദ്ദേഹത്തിന് ഒരു കോൾ അപ്പ് ലഭിച്ചില്ല.

ക്ലബുമായുള്ള കോൺട്രാക്ടിൽ ഒപ്പുവെച്ചതിനുശേഷം ഉള്ള ആദ്യത്തെ പ്രതികരണം ഇപ്പോൾ സോറ്റിരിയോ പങ്കുവെച്ചിട്ടുണ്ട്. അതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ താരം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.”ഏഷ്യൻ ഫുട്‌ബോളിലുടനീളം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഏറ്റവും സജീവമായ ആരാധകവൃന്ദവും ഫുട്‌ബോൾ സംസ്‌കാരവും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. അവരെ പ്രതിനിധീകരിക്കാനും കഴിയുന്നത് വലിയ ബഹുമതിയായി ഞാൻ കാണുന്നു, ക്ലബിന് വേണ്ടി ഞാൻ എല്ലാം നൽകും”ജോഷുവ പറഞ്ഞു.

ഈ സീസണിൽ 23 മത്സരങ്ങളാണ് ഓസ്ട്രേലിയൻ ക്ലബ്ബിനു വേണ്ടി താരം കളിച്ചിട്ടുള്ളത്. മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. വിംഗറായും സ്‌ട്രൈക്കറായും കളിക്കാൻ കഴിയുന്ന 27-കാരൻ വെസ്റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സ്, വെല്ലിംഗ്ടൺ ഫീനിക്‌സ്, ന്യൂകാസിൽ ജെറ്റ്‌സ് തുടങ്ങിയ നിരവധി ഓസ്‌ട്രേലിയൻ ടോപ്പ്-ടയർ ലീഗ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.മുന്നേറ്റ നിരയിൽ ഏത് പൊസിഷനിലും കളിക്കാൻ കഴിവുള്ള ഒരു താരം കൂടിയാണ് ഓസ്‌ട്രേലിയൻ.

Rate this post