ക്ലാസ് കളി കാഴ്ചവച്ച ജോവിച്ചിനെ പ്രശംസിച്ചു
ഫ്രാങ്ക്ഫർട്ടിന്റെ പരിശീലകൻ. ഹാലന്റിനും ലെവൻഡോസ്കിക്കും പറ്റിയ എതിരാളിയുമായി ഫ്രാങ്ക്ഫർട്ട്.
ലൂക്കാ ജോവിച്ചിന്റെ കളി മികവിനെ പ്രശംസിച്ചു കൊണ്ട് ഫ്രാങ്ക്ഫർട്ടിന്റെ പരിശീലകനായ ഹട്ടർ.
ലാ ലീഗാ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ തന്റെ മുൻ ക്ലബ്ബിൽ എത്തിയ താരം, സ്പെയിനിൽ ഫോം കണ്ടെത്താൻ കഷ്ടപെട്ടിരുന്നു. കഴിഞ്ഞ ആഴ്ച ജർമൻ ക്ലബ്ബിലേക്കെത്തിയ താരം ഇതിനോടകം 2 ഗോളുകൾ അടിച്ച്, താരം തന്റെ തിരിച്ചുവരവിനെ ആഘോഷമാക്കിയിട്ടുണ്ട്. നിലവിൽ കരാർ പ്രകാരം താരം ഫ്രാങ്ക്ഫർട്ടിൽ ഈ സീസൺ അവസാനം വരെ കളിച്ചേക്കും.
2019ൽ 60 മില്യൺ യൂറോയ്ക്ക് സിനീദൻ സിദാന്റെ റയലിൽ എത്തിയ താരം, ടീമിനായി 32 മത്സരങ്ങളിൽ ബൂട്ടണിഞ്ഞെങ്കിലും, താരത്തിന്റെ പേരിൽ കുറിക്കപെട്ടത് വെറും 2 ഗോളുകളാണ്.
പക്ഷെ ഞായറാഴ്ച ഷാൽകെക്കെതിരെ നടന്ന മത്സരത്തിൽ സുബ്സ്റ്റിട്യൂട്ടായി ഇറങ്ങിയ താരം 28 മിനുറ്റുകൾക്കുള്ളിൽ രണ്ടു ഗോളുകൾ നേടി തന്റെ ഫോം കണ്ടെത്തിയിരിക്കുകയാണ്.
2018-19 സീസണിൽ താരം ഫ്രാങ്ക്ഫർട്ടിനു വേണ്ടി നടത്തിയ ഉജ്വല പ്രകടനമാണ് റയൽ മാഡ്രിഡിനെ താരത്തെ ടീമിലെക്കെത്തിക്കാൻ പ്രേരിപ്പിച്ചത്. ആ സീസണിൽ താരം ജർമൻ ക്ലബ്ബിനായി 27 ഗോളുകൾ നേടിയിരുന്നു.
താരത്തിന്റെ കളിയിൽ സന്തോഷവാനായ ഫ്രാങ്ക്ഫർട്ട് പരിശീലകൻ, ആന്ദ്രേ സിൽവയുമായിട്ടു ജോവിച്ചിനെ കളിപ്പിക്കുന്നതിനെ കുറിച്ചും സംസാരിച്ചു.
മത്സരത്തിൽ ഒരു ഗോൾ നേടിയ ആന്ദ്രേ സിൽവ തന്റെ സീസണിലെ മൊത്തം ഗോളുകൾ 12യി ഉയർത്തി, ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവ സൂപ്പർ താരം ഏർലിംഗ് ഹാലന്റാണ് നിലവിൽ സിൽവയോടൊപ്പം ടോപ്പ് സ്കോറർ പട്ടികയിൽ ഒപ്പമുള്ളത്. ഇരുവരും രണ്ടാം സ്ഥാനം പങ്കെടുമ്പോഴും ടോപ്പ് സ്കോററിനായിട്ടുള്ള പോരാട്ടത്തിൽ ബയേർണിന്റെ റോബർട്ട് ലവൻഡോസ്കി 21 ഗോളുമായി പട്ടികയിൽ ബഹുദൂരം മുന്നിലാണ്.
മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജയം കണ്ടെത്തിയ ഫ്രാങ്ക്ഫർട്ട്, നിലവിൽ എട്ടാം സ്ഥാനത്താണ്.
2021ൽ ലീഗിൽ തുടർച്ചയായ 4 മത്സരങ്ങളിൽ ജയം കണ്ടെത്തിയ ഫ്രാങ്ക്ഫർട്ട് ജോവിച്ചിന്റെ മികവിൽ അട്ടിമറികൾ നടത്തുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.