ഇന്നലെ ലാ ലീഗയിൽ ഗെറ്റാഫെക്കെതിരെ 95-ാം മിനിറ്റിൽ നേടിയ സെൻസേഷണൽ വിജയ ഗോളോടെ ഫുട്ബോൾ ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുകയാണ് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്‌ഹാം. ഇന്നലെ നേടിയ ഗോളോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിന് ഒപ്പമെത്താനും താരത്തിന് സാധിച്ചു.
ക്ലബ്ബിനായി തന്റെ ആദ്യ നാല് മത്സരങ്ങളിൽ സ്കോർ ചെയ്താണ് ബെല്ലിങ്‌ഹാം പോർച്ചുഗീസ് ഇതിഹാസത്തിനൊപ്പം തന്റെ പേര് എഴുതി ചേർത്തത്.ഗെറ്റാഫെയ്‌ക്കെതിരെ ബെല്ലിംഗ്ഹാമിന്റെ ഇഞ്ചുറി ടൈമിലെ ഗോൾ കാർലോ ആൻസലോട്ടിയുടെ ടീമിന്റെ തുടർച്ചയായ നാലാം വിജയം ഉറപ്പാക്കി. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് റയൽ നേടിയത്.
നാല് കളികളിൽ നിന്ന് 12 പോയിന്റുമായി മാഡ്രിഡ് ഒന്നാമതാണ്.ഡിഫൻഡർ ഫ്രാൻസ് ഗാർസിയയുടെ പിഴവിനുശേഷം 11-ാം മിനിറ്റിൽ ഗെറ്റാഫെയ്‌ക്കായി ബോർജ മയോറൽ സ്‌കോറിങ്ങിന് തുടക്കമിട്ടു..47-ാം മിനിറ്റിൽ ആറ് യാർഡ് ബോക്‌സിനുള്ളിൽ നിന്ന് നേടിയ ഗോളിൽ ജോസെലു റയലിന്റെ സമനില പിടിച്ചു.
Jude Bellingham is making La Liga look easy 😪 pic.twitter.com/hwRADGEaM4
— GOAL (@goal) September 2, 2023
ഇഞ്ചുറി ടൈമിൽ ഒരു റീബൗണ്ടിൽ നിന്നും നേടിയ ഗോളിൽ ബെല്ലിങ്ങാം റയലിന് വിജയം നേടിക്കൊടുത്തു.ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 115 മില്യൺ പൗണ്ടിനാണ് ഇംഗ്ലീഷ് താരം റയലിലെത്തിയത്.ഈ ഗോളോടെ 21-ാം നൂറ്റാണ്ടിലെ ആദ്യ നാല് ലാ ലിഗ മത്സരങ്ങളിൽ ഓരോ ഗോളിലും ഗോൾ നേടുന്ന നാലാമത്തെ കളിക്കാരനായി ബെല്ലിംഗ്ഹാം മാറി. സ്ലാറ്റൻ ഇബ്രാഹിമോവിച്ച് (ബാഴ്സലോണ, 2009), ക്രിസ്റ്റ്യാനോ റൊണാൾഡോ (റിയൽ മാഡ്രിഡ്, 2009), സെസ്ക് ഫാബ്രിഗാസ് (ബാഴ്സലോണ, 2011) എന്നിവരോടൊപ്പം ചേർന്നു.
Jude Bellingham is the first Real Madrid player to score in his first four games since Cristiano Ronaldo. 🤩 pic.twitter.com/7zEhATFx8q
— Madrid Xtra (@MadridXtra) September 2, 2023