യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ RB ലീപ്സിഗിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി. പകരക്കാരനായി ഇറങ്ങി ഗോളും അസിസ്റ്റും നേടിയ അര്ജന്റീന സൂപ്പർ താരം ജൂലിയൻ അൽവാരസാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയശില്പി.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ജൂലിയൻ അൽവാരസ് തികച്ചും അവിശ്വസനീയമായ ഒരു ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിയെ മുന്നിലെത്തിച്ചു. മത്സരത്തിന്റെ 25 ആം മിനുട്ടിൽ ഫോഡന്റെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തി.എന്നാൽ ലൂയിസ് ഓപ്പൺഡ നേടിയ ഗോളിൽ ലൈപ്സിഗ് സമനില പിടിച്ചു. മത്സരം സമനിലയിൽ നിൽക്കുമ്പോൾ 80 ആം മിനുട്ടിൽ അൽവാരസ് മൈതാനത്തിറങ്ങി.വെറും നാല് മിനുട്ടിനുള്ളിൽ തന്നെ അർജന്റീനിയൻ മനോഹരമായ ഗോളിലൂടെ സിറ്റിയെ മുന്നിലെത്തിച്ചു.
ജെറമി ഡോക്കു നൽകിയ പന്ത് ബോക്സിന്റെ എഡ്ജിൽ നിന്നുമുള്ള ഒരു ഷോട്ടിലൂടെ ജർമ്മൻ ഗോൾകീപ്പർ ജാനിസ് ബ്ലാസ്വിച്ചിനെ മറികടന്നു താരം വലയുടെ മൂലയിലേക്ക് എത്തിക്കുകയായിരുന്നു. തന്റെ അവസാന മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ 4 ഗോളുകൾ അൽവാരസിനായി.ഇഞ്ചുറി ടൈമിൽ ബെൽജിയൻ ജെറമി ഡോക്കുവിന്റെ ഗോളിന് അസിസ്റ്റ് നൽകി മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം പൂർത്തിയാക്കുകയും ചെയ്തു.ഇംഗ്ലീഷ് ടീമിൽ ജൂലിയൻ അൽവാരസ് മികച്ച സമയമാണ്. ഈ എഡിഷനിലെ ടോപ് സ്കോറർ എന്നതിന് പുറമേ സീസണിലെ ടീമിന്റെ അവസാന പതിനൊന്ന് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹത്തിനുണ്ട്.
Cmon City!! Alvarez is so special for Manchester City 🔥🩵🩵🩵 pic.twitter.com/SIcHwcx8H1
— Man City supporter Followers (@CityBetterThan) October 4, 2023
സിറ്റിയിൽ അവസരം ലഭിക്കുന്ന സമയത്തെല്ലാം മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുന്നു. ഗോളടിക്കാനും അവസരങ്ങൾ ഒരുക്കാനും കഴിവുള്ള താരമാണ് അൽവാരസ്.2022 ജനുവരിയിൽ 14 മില്യൺ പൗണ്ടിന് സിറ്റിക്കൊപ്പം ചേർന്ന ജൂലിയൻ അൽവാരസ് കമ്മ്യൂണിറ്റി ഷീൽഡിൽ സിറ്റിസൺസ് അരങ്ങേറ്റം കുറിച്ചു.കഴിഞ്ഞ സമ്മറിൽ എർലിംഗ് ഹാലൻഡും ഗ്വാർഡിയോളയുടെ ടീമിൽ ചേർന്നതോടെ, അൽവാരെസിന് മുന്നിലുള്ള അവസരങ്ങൾ എപ്പോഴും പരിമിതമായിരുന്നു. ഇത്തിഹാദിലെ തന്റെ ആദ്യ സീസണിൽ, അർജന്റീനക്കാരൻ 49 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടി, നോർവീജിയൻ എപ്പോഴെങ്കിലും ലഭ്യമല്ലെങ്കിൽ ഹാലാൻഡിന് ഒരു മികച്ച ബദലാണെന്ന് സ്വയം തെളിയിച്ചു.
Simply incredible, This JULIAN ALVAREZ is really putting is name on the map and then there is a certain Haaland. 😭😭#UCL De Jong
— Rasmus Højlund jnr🌟 (@RasmusHHojlund) October 5, 2023
Anthony Taylor Newcastle Ugarte Osman Bukari Manchester United Onana Doku Luis Enrique Yamal De Gea Varane Mbappe Eddie Howepic.twitter.com/4esZNXFNRy
എന്നാൽ ഈ സീസണിൽ അൽവാരസ് ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി. തനിക്ക് അവസരങ്ങൾ ലഭിക്കുമ്പോൾ അത് കൃത്യമായി മുതലെടുക്കാൻ അറിയാവുന്ന താരം മിന്നുന്ന പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തിയത്. ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനൽസിമ, അർജന്റീന പ്രൈമറ, കോപ്പ ലിബർട്ടഡോർസ്, കോപ്പ അർജന്റീന, സൂപ്പർകോപ്പ അർജന്റീന, ട്രോഫിയോ ഡി കാംപിയോൺസ്, റെക്കോപ്പ സുഡാമേരിക്കാന, ചാമ്പ്യൻസ് ലീഗ്,പ്രീമിയർ ലീഗ്, എഫ്എ കപ്പ്. അര്ജന്റീന സ്ട്രൈക്കർ ജൂലിയൻ അൽവാരസ് 23 വയസ്സിനുള്ളിൽ നേടിയ കിരീടങ്ങളാണിത്.