ഫ്ലിക്കിന് പകരം ജർമനിയെ പരിശീലിപ്പിക്കാൻ അത്ഭുത പരിശീലകനെത്തുന്നു

തുടർ തോൽവികൾക്ക് ജർമ്മനി അവരുടെ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ പുറത്താക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം ജപ്പാനെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെട്ടതും ഫ്ലിക്കിന്റെ കീഴിലെ തുടർ തോൽവികളുമാണ് ഫ്ലിക്കിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തേക്ക് നയിച്ചത്.

ഫ്ലിക്കിന്റെ കീഴിൽ ജർമ്മനി കളിച്ച അവസാന പതിനാറ് മത്സരങ്ങളിൽ ആകെ നാലെണ്ണത്തിൽ മാത്രമേ ജർമ്മനിക്ക്. കൂടാതെ ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഫ്ലിക്കിന് കീഴിൽ ഇറങ്ങിയ ജർമ്മനി ആദ്യ റൗണ്ടിൽ പുറത്താക്കുകയും. ഇതൊക്കെ ഫ്ലിക്കിനെ പുറത്താക്കാനുള്ള കാരണങ്ങളാണ്.

ഫ്ലിക്ക് ജർമ്മനിയുടെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താകുമ്പോൾ പകരമാര് എന്ന ചോദ്യം ആരാധകർക്കിടയിൽ ഉയരുകയാണ്. ലഭ്യമാകുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഹാൻസി ഫ്ലിക്കിന് പകരം ജൂലിയൻ നഗൽസ്മാൻ ജർമ്മനിയുടെ അടുത്ത പരിശീലനാകുമെന്നാണ്.ആർ ബി ലെപ്സിഗിലൂടെ ജർമനിയിൽ വലിയ ശ്രദ്ധ നേടിയ പരിശീലകനാണ് നെഗൽസ്മാൻ. കഴിഞ്ഞ രണ്ടു സീസണുകളിൽ അദ്ദേഹം ബയേൺ മ്യുണിക്കിനെയും പരിശീലിപ്പിച്ചിരുന്നു.

ഈ വർഷം ബയേണിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായ നെഗൽസ്മാൻ പുതിയ ചുമതലകൾ ഒന്നും ഏറ്റിട്ടില്ല. അതിനാൽ നെഗൽസ്മാന് ജർമ്മനിയുടെ അടുത്ത പരിശീലക സ്ഥാനത്തേക്ക് സാധ്യതകൾ ഏറുന്നു. 36 കാരനായ നെഗൽസ്മാൻ ബുണ്ടസ് ലീഗ ക്ലബ്‌ ഹോഫെൻഹൈമിനെ പരിശീലിപ്പിച്ച് കൊണ്ടാണ് പരിശീലക കളരിയ്ക്ക് തുടക്കമിടുന്നത്.

3/5 - (9 votes)