ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടം സമനിലയിൽ അവസാനിച്ചിരുന്നു.ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇറങ്ങിയ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.ലിവർപൂൾ മാനേജർ ജുർഗൻ ക്ലോപ്പ് മത്സരത്തെക്കുറിച്ച് സംസാരിക്കുകയും നിലവിലെ ചാമ്പ്യൻമാർക്കെതിരെ തൻ്റെ ടീം മികച്ച പ്രകടനം പുറത്തെടുത്തെന്നും അദ്ദേഹം പറഞ്ഞു.
ലിവർപൂളിന് അർഹമായിരുന്ന പെനാൽറ്റി ലഭിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആൻഫീൽഡിൽ നടന്ന ആവേശ പോരിൽ ആദ്യ പകുതിയിൽ ജോൺ സ്റ്റോൺസിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത് .രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ മാക് അലിസ്റ്റർ സമനില ഗോൾ നേടി. ഡാർവിൻ ന്യൂനസിനെ ബോക്സിൽ ഗോൾകീപ്പർ എഡേഴ്സൺ വീഴ്ത്തിയതിനാണ് പെനാൽറ്റി വിധിച്ചത്.മത്സരം സമനിലയായതോടെ ആഴ്സനൽ 64 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 64 പോയന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ ലിവർപൂൾ രണ്ടാം സ്ഥാനത്താണ്.63 പോയന്റുള്ള സിറ്റിയാണ് മൂന്നാമത്.
Fair to say that Jurgen Klopp was convinced that Liverpool should’ve had a penalty against Man City 👀 pic.twitter.com/cS7zkqEK83
— SPORTbible (@sportbible) March 10, 2024
ആദ്യ മൂന്ന് ടീമുകളെ വേർതിരിക്കുന്നത് ഒരു പോയിന്റാണ്.എന്നാൽ ഫൈനൽ വിസിലിന് തൊട്ടുമുമ്പ് ജെറമി ഡോക്കു ബോക്സിൽ മാക് അലിസ്റ്ററിനെ ഫൗൾ ചെയ്തപ്പോൾ ലിവർപൂൾ പെനാൽറ്റിക്ക് വേണ്ടി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. പെനാൽറ്റി നല്കാത്തതിനെതിരെ ലിവർപൂൾ പരിശീലകൻ ക്ളോപ്പ് വിമർശനം ഉന്നയിക്കുകയും ചെയ്തു.അത് ലിവർപൂളിന് മൂന്ന് പോയിൻ്റുകളും നേടാനുള്ള അവസരം നിഷേധിച്ചെന്നും ക്ളോപ്പ് പറഞ്ഞു. മത്സരം വിജയിച്ചിരുന്നെങ്കിൽ ആഴ്സണലിനെ മറികടക്കാൻ ലിവർപൂളിന് സാധിക്കുമായിരുന്നു.
Man City have only beat one 'big six' side so far in the Premier League this season.
— Football on TNT Sports (@footballontnt) March 10, 2024
Liverpool ❌
Arsenal ❌
Chelsea ❌
Man Utd ✅
Spurs ❌ pic.twitter.com/e7Pe9YNOgD
“ഇത് ഗ്രഹത്തിലെ എല്ലാ ഫുട്ബോൾ ആളുകൾക്കും ഒരു പെനാൽറ്റിയാണ് .ഇത് പെനാൽട്ടിയല്ലെന്ന് കരുതുന്നുവെങ്കിൽ, നിങ്ങൾ ഒരു ഫുട്ബോൾ അറിയുന്ന വ്യക്തിയല്ലായിരിക്കാം” ക്ളോപ്പ് പറഞ്ഞു.കളിയുടെ അവസാനത്തെ പെനാൽറ്റി തീരുമാനം മാത്രമല്ല, തൻ്റെ ടീമിന് അവരുടെ സ്റ്റാറ്റിസ്റ്റിക്കൽ ആധിപത്യം വിജയമാക്കി മാറ്റാൻ കഴിഞ്ഞില്ല ആണും ക്ളോപ്പ് പറഞ്ഞു.
[🚨] NEW: VAR did not award Liverpool a penalty for the incident involving Jeremy Doku and Alexis Mac Allister because the VAR said that Doku played the ball.
— Anfield Sector (@AnfieldSector) March 10, 2024
[@SkySportsLyall] pic.twitter.com/tXWLkWt1yC