2018 ൽ റയൽ മാഡ്രിഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്തപ്പോൾ യുവന്റസിന് അവരുടെ “ഡിഎൻഎ” നഷ്ടപ്പെട്ടുവെന്ന് ഇതിഹാസ ഗോൾകീപ്പർ ജിയാൻലൂജി ബഫൺ അഭിപ്രായപ്പെട്ടു.2018-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയപ്പോൾ ചാമ്പ്യൻസ് ലീഗ് നേടാനുള്ള മികച്ച അവസരമാണ് യുവന്റസിന് ലഭിച്ചതെന്നും എന്നിരുന്നാലും, ക്വാർട്ടർ ഫൈനലിൽ ഓൾഡ് ലേഡി AFC അജാക്സിനോട് പരാജയപ്പെട്ടു പുറത്തു പോവുകയും ചെയ്തു.നല്ല പ്രകടനം കാഴ്ചവെച്ചിട്ടും. യുവന്റസിന് തങ്ങളുടെ സിഗ്നേച്ചർ ക്ലബ്ബിന്റെ ഡിഎൻഎ നഷ്ടപ്പെട്ടതായി 43 കാരനായ ഷോട്ട്-സ്റ്റോപ്പർ പറഞ്ഞു.
“ക്രിസ്റ്റ്യാനോ വന്ന ആദ്യ വർഷം തന്നെ യുവന്റസിന് ചാമ്പ്യൻസ് ലീഗ് നേടാനുള്ള അവസരം ലഭിച്ചു, അത് ഞാൻ പാരീസ് സെന്റ് ജെർമെയ്നിലായിരുന്ന വർഷമായിരുന്നു. തിരിച്ചെത്തിയപ്പോൾ, ഞാൻ CR7-നൊപ്പം കളിച്ചു ,രണ്ട് വർഷക്കാലം ഞങ്ങൾ കളിച്ചെങ്കിലും പക്ഷേ യുവന്റസിന് ഒരു ടീമെന്ന നിലയിൽ ആ ഡിഎൻഎ നഷ്ടപ്പെട്ടതായി ഞാൻ കരുതുന്നു”TUDN.com-നോട് സംസാരിക്കുമ്പോൾ (ഡെയ്ലി മെയിൽ വഴി) ബഫൺ പറഞ്ഞു.
Buffon on Cristiano Ronaldo:
— The CR7 Timeline. (@TimelineCR7) December 23, 2021
“Juventus had the chance to win the Champions League the first year he arrived, which was the year I was at Paris Saint-Germain, and I couldn’t figure out what happened.” pic.twitter.com/PWyJkgyv0K
ഒറ്റ യൂണിറ്റായി പ്രവർത്തിച്ചതിനാലാണ് യുവന്റസ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയതെന്ന് ബഫൺ പറഞ്ഞു. റൊണാൾഡോയുടെ വരവിനു ശേഷം അത് നഷ്ടപ്പെട്ടുപോയി. “ഞങ്ങൾ 2017-ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി, കാരണം ഞങ്ങൾ അനുഭവസമ്പത്തുള്ള ഒരു ടീമായിരുന്നു, എന്നാൽ എല്ലാറ്റിനും ഉപരിയായി ഞങ്ങൾ ഒരൊറ്റ യൂണിറ്റായിരുന്നു, ടീമിലെ സ്ഥങ്ങൾക്കായുള്ള മത്സരം വളരെ ശക്തമായിരുന്നു. റൊണാൾഡോയ്ക്കൊപ്പം ഞങ്ങൾക്ക് അത് നഷ്ടപ്പെട്ടു” ബഫൺ പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലായിരിക്കുമ്പോൾ രണ്ട് സീരി എ കിരീടങ്ങളും ഒരു കോപ്പ ഇറ്റാലിയയും നേടിയെങ്കിലും ഓൾഡ് ലേഡിക്ക് ചാമ്പ്യൻസ് ലീഗ് നേടുന്നതിന് അടുത്തെത്താനായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനൊപ്പം മൂന്ന് സീസണുകൾ ചെലവഴിച്ചെങ്കിലും ഓൾഡ് ലേഡി ഒരിക്കലും ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ കടന്നില്ല. 2020ലും 2021ലും യഥാക്രമം ലിയോണും എഫ്സി പോർട്ടോയും പരാജയപെട്ടാണ് പുറത്തു പോയത്. യുവന്റസിനായി 134 മത്സരങ്ങളിൽ നിന്ന് മൂന്ന് സീസണുകളിൽ ആയി 101 ഗോളുകൾ റൊണാൾഡോ നേടി.
2021 വേനൽക്കാലത്ത് റൊണാൾഡോ യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വീണ്ടും ചേർന്ന 36 കാരനായ ഫോർവേഡ് റെഡ് ഡെവിൾസിനായി 18 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്.മുൻ റയൽ മാഡ്രിഡ് സൂപ്പർ താരം ചാമ്പ്യൻസ് ലീഗിലെ ഏറ്റവും ഉയർന്ന പ്രകടനം തുടരുകയാണ്. ഈ സീസണിൽ അഞ്ച് ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. ഇറ്റലിയിൽ അറ്റ്ലാന്റയ്ക്കെതിരെ നേടിയ ഇരട്ട ഗോളുകളും ഇതിൽ ഉൾപ്പെടും.ഈ സീസണിൽ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻനിര ഗോൾ സ്കോററാണ് 36 കാരനായ ഫോർവേഡ്.