ബെൽജിയം മുന്നേറ്റ താരം റോമെലു ലുക്കാക്കുവിനെ ടീമിലെത്തിക്കാനുള്ള യുവന്റ്സ് നീക്കങ്ങൾക്ക് തിരിച്ചടി. താരത്തെ ടീമിലെടുക്കരുതെന്ന് പറഞ്ഞ് യുവന്റസ് ആരാധകർ നടത്തുന്ന പ്രതിഷേധമാണ് ക്ലബിന് തിരിച്ചടിയായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ടീം ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന സമയത്ത് ഒരു വിഭാഗം ആരാധകർ ഗ്രൗണ്ട് കയ്യേറുകയും ലുക്കാകുവിനെ തങ്ങൾക്ക് വേണ്ട എന്നാ ചാന്റ് ഉയർത്തുകയുമായിരുന്നു. സീരി എ യിൽ കഴിഞ്ഞ സീസണിൽ യുവന്റസിന്റെ ബദ്ധവൈരികളായ ഇന്റർ മിലാനിലായിരുന്നു ലുക്കാക്കു കളിച്ചിരുന്നത്. അന്ന് നടന്ന ചില സംഭവ വികസങ്ങളാണ് താരത്തിന്റെ ആരാധകർ തിരിയാൻ കാരണം.
ബദ്ധവൈരികളുടെ ടീമിൽ നിന്നും തരാമെത്തുന്നു എന്നത് മാത്രമല്ല, കഴിഞ്ഞ സീസണിൽ ലുക്കാക്കുവിനെതിരെ യുവന്റസ് ആരാധകർ വംശീയ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു. ഇതൊക്കെയാണ് താരത്തെ വാങ്ങാനുള്ള യുവന്റസ് നീക്കത്തിന്റെ ആരാധകർ പ്രതിഷേധം ഉയർത്താൻ കാരണം.
അതേ, സമയം ചെൽസി താരമായ ലുക്കാക്കു ലോൺ അടിസ്ഥാനത്തിലാണ് ഇന്റർ മിലാനിലേക്ക് പോയത്. മിലാന് താരത്തെ നിലനിർത്താനായിരുന്നു ആഗ്രഹം. എന്നാൽ മിലാന്റെ ഓഫർ തള്ളിയ താരം ബദ്ധവൈരികളായ യുവന്റസിലേക്ക് കൂടുമാറാൻ ആഗ്രഹം പ്രകടപ്പിക്കുകയായിരുന്നു. യുവന്റസ് പരിശീലകന് അല്ലഗ്രിയ്ക്ക് താരത്തെ ടീമിലെത്തിക്കാൻ താല്പര്യമുണ്ട്.
United fans hate Lukaku.
— EiF (@EiFSoccer) August 9, 2023
Chelsea fans hate Lukaku.
Inter Milan fans hate Lukaku.
And now, Juventus fans are invading their own pitch SPECIFICALLY to beg their owners not to buy Lukaku.
Cannot remember a player that has been so universally hated by everyone he’s played for. pic.twitter.com/NMrA2Ty8eq
അതേ സമയം, ഇന്ററിൽ തുടരാൻ താൽപര്യമില്ലാത്ത ലുക്കാക്കുവിനെ വിൽക്കാൻ തന്നെയാണ് ചെൽസിയുടെ പദ്ധതിയും. കാരണം യുവന്റസ് സ്ട്രൈക്കർ വ്ലാഹോവിച്ചിനെ സ്വന്തമാക്കാൻ ചെൽസിക്ക് താല്പര്യമുണ്ട്. അതിനാൽ ലുക്കാകുവിനെ കൈമാറി വ്ലാഹോവിചിനെ സ്വന്തമാക്കാനാണ് ചെൽസി പദ്ധതിയിടുന്നത്. ഇതിനിടയിലാണ് യുവന്റസ് ആരാധകർ ലുക്കാക്കുവിനെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്നത് ചെൽസിയുടെ പദ്ധതികളെയും തകിടം മറിക്കുന്നു.